പലരും പല കഥകളും എന്നെ പറ്റി പറഞ്ഞ് നടക്കുന്നുണ്ട്, അവൾക്ക് എന്നെ നന്നായിട്ട് അറിയാം, നാല് മക്കളും നാല് നിലയിൽ: തുറന്നു പറഞ്ഞ് ബാബുരാജ്

220

വില്ലൻ വേഷങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമയിൽ കൊമേഡിയനായും സംവിധായകനായും ഒക്കെ തിളങ്ങിയ താരമാണ് ബാബുരാജ്. നിരവധി സിനിമകളിൽ വില്ലനായി എത്തിയ അദ്ദേഹം ഇപ്പോൾ കൂടുതലും കോമഡി വേഷങ്ങളിലും സ്വഭാവ നടനായും ഒക്കെയാണ് തിളങ്ങുന്നത്. ദിലീപ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി അടുത്തിടെ ഒടിടി റിലാസായി ഇറങ്ങിയ ജോജി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടൻ കാഴ്ച വെച്ചിരിക്കുന്നത്..

ബാബുരാജ് നായകനായും മലയാളത്തിൽ സിനിമകൾ ഇറങ്ങിയിരുന്നു. അതേ സമയം തെന്നിന്ത്യയിലെ മുൻകാല നായികാ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ മലയാളികളുടെ മാതൃക താരദമ്പതിളിൽ ഒന്നാണ് വാണി വിശ്വനാഥും ബാബുരാജും.

Advertisements

ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നടി ഇപ്പോഴും പ്രശസ്തയാണ്. തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ നായിക ആയിരുന്നു വാണി വിശ്വനാഥ്.

ചെന്നൈയിലാണ് ഇപ്പോൾ കുടുംബവുമായി നടിയുടെ താമസം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ടെലിവിഷൻ പാരമ്പരകളിൽകൂടി തിരിച്ചുവന്നിരുന്നു. ഇപ്പോഴിതാ കുടുംബത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.

വാണിയും മക്കളുമാണ് എന്റെ ലോകം. അവൾക്ക് എന്നെ നന്നായി അറിയാം കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാരണ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്‌കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ. അതിനു ശേഷം ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടമെന്നുമാണ് ബാബുരാജ് പറയുന്നത്.

നാല് മക്കളാണ് ഞങ്ങൾക്ക് മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു. അപഠിക്കുന്ന സമയത്ത് അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ താൻ ഉണ്ടാക്കിയിരുന്നു എന്നും അതിന്റെ മറവിൽ താൻ അറിയാത്ത ഒരുപാട് കഥകൾ നാട്ടുകാരും കൂട്ടുകാരും പറഞ്ഞു നടക്കുന്നുണ്ടെന്നും ബാബുരാജ് പറയുന്നു.

Advertisement