മലയാളികൾക്ക് സുപരിചിതയായ നാടി മേഘന രാജിന്റെ ഭർത്താവ് നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കന്നട സിനിമാലോകം. ഭർത്താവിന്റെ മരണത്തിൽ തകർന്നു പോയത് ഭാര്യയും നടിയുമായ മേഘ്നരാജായിരുന്നു.
നാല് മാസം ഗർഭിണിയാണ് താരം എന്നതാണ് ഇതിൽ ഏറെ വേദനിപ്പിക്കുന്നത്. വീട്ടിൽ കുഞ്ഞഥിതി എത്താൻ പോകുന്ന വിവരം കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞോമനയെ ഒന്നും കാണുംമുമ്പ് ചിരഞ്ജീവി സർജയെ ദൈവം വിളിച്ചത്.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കരഞ്ഞുതളർന്ന മേഘനയെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ പകച്ചു നിൽക്കുകയാണ് സിനിമാലോകവും സഹപ്രവർത്തകരും ബന്ധുക്കളും.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് 39 കാരനായ ചിരഞ്ജീവി സർജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാൽ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാൽ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാൽ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാൽ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കന്നഡയിൽ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സർജ. തമിഴ് നടൻ അർജുൻ ചിരഞ്ജീവി സർജയുടെ അമ്മാവനാണ്. കന്നഡത്തിലെ സൂപ്പർ താരം ധ്രുവ സർജ നടന്റെ സഹോദരനുമാണ്. 2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സർജയും തമ്മിലുളള വിവാഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കന്നഡ ചലച്ചിത്രമേഖലയെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
2009 ൽ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു
യു ട്യൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച പൊഗാരുവാണ് റിലീസ് ചെയ്യാനിരുന്ന ചിരഞ്ജീവി സർജ യുടെ പുതിയ ചിത്രം.
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സർജയും തമ്മിലുളള വിവാഹം.പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിയോഗം.
കന്നഡ നടൻ ശക്തി പ്രസാദിന്റെ കൊച്ചുമനും തമിഴ് നടൻ അർജുൻ സർജയുടെ മരുമകനുമാണ്. കന്നഡയിലെ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനാണ്. 2009ൽ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. ചിരു, അമ്മ ഐ ലവ്യു,അധഗാര, തുടങ്ങി 20 ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജാ മാർത്താണ്ഡയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.