മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്. എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം.
പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്. ഇപ്പോഴിത വേണ്ടെന്ന് വെച്ച വലിയ സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് നടി.
ബിഹൈൻഡ് വുഡ്സ് ടിവി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഷംന കാസിമിന്റെ വാക്കുകൾ ഇങ്ങനെ: ചില കാര്യങ്ങൾ കൊണ്ട് ഒരു വലിയ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ ചിത്രത്തിലെ ചില രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂ ഡാ യി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങൾ ഞാൻ ചെയ്യില്ല.
എനിക്ക് അത് ചെയ്യാൻ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാൻ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഞാൻ എനിക്ക് തന്നെ വെച്ച ചില നിയന്ത്രണങ്ങളുണ്ട്. ആ ചിത്രം ഒടിടി റിലീസായിരുന്നു. വളരെ നല്ല ഓഫറായിരുന്നു. പക്ഷേ സിനിമയിൽ ആ കഥാപാത്രം ഒരു പ്രത്യേകരംഗത്ത് ന്യൂ ഡാ യി അഭിനയിക്കേണ്ടതുണ്ട്.
ആ രംഗം ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്. ഈ പ്രൊജക്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതിൽ എനിക്ക് വളരെ വിഷമമുണ്ടായി. പക്ഷേ സിനിമയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സീനുമാണ്. പക്ഷേ എനിക്കത് ചെയ്യാൻ കഴിയില്ല എന്നായിരുന്നു ഞാൻ സംവിധായകനോട് പറഞ്ഞു.
ഒരു ആത്മവിശ്വാസമില്ലാതെ അവിടെ പോയി അതിനെ ഞാൻ നശിപ്പിക്കാൻ പാടില്ലല്ലോ. ആ രംഗം വളരെ പ്രധാനമാണ്. പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയില്ല. ആ വലിയ പ്രോജക്റ്റ് നഷ്ടമായതിൽ എനിക്ക് വളരെ വിഷമമുണ്ടെന്നും ഷംന കാസിം കൂട്ടിച്ചേർത്തു.
അതേ സമയം തുടക്ക കാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ചും ഷംന ഇതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു നടി എന്ന നിലയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷംന പറയുന്നത്. ഒരു നായിക എന്ന നിലയിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഒരു സ്വകാര്യ ജീവിതമില്ല. നിങ്ങൾ ഒരു ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാളാണെങ്കിൽ അസുഖം വന്നാൽ അവധിയെടുക്കാം.
അതേസമയം, ഒരു സിനിമയിൽ നമുക്ക് അസുഖമായാലും വർക്കിന് പോകണം. ഒരു സിനിമയിൽ വളരെയധികം പണം നിക്ഷേപിച്ചിട്ട് ഉണ്ടാവും. അവിടെ ഷൂട്ടിംഗ് സെറ്റ് റെഡിയായിരിക്കും, ഒരുപാട് ആർട്ടിസ്റ്റുകളും വന്നിട്ടുണ്ടാവും. അസുഖമാണ്, അല്ലെങ്കിൽ പനിയാണെന്ന് കരുതി നമുക്ക് കിടക്കാൻ പറ്റില്ല. ഞങ്ങൾക്ക് ജോലിക്ക് പോകണം എന്നും ഷംന പറയുന്നു.
ട്രോളുകളെ കുറിച്ചും കേൾക്കേണ്ടി വന്നരുന്ന ഗോസിപ്പ് വാർത്തകളെ കുറിച്ചും ഷംന തുറന്ന് പറയുന്നുണ്ട്. ട്രോളുകളെ ഭയന്ന് സംസാരിക്കാൻ തന്നെ പേടിയാണ്. ഏതെങ്കിലും ഒരു വാചകം തെറ്റായി പോയാൽ അപ്പോൾ തുടങ്ങും ട്രോളുകൾ. അതുപോലെ നമ്മൾ ഒരാളുടെ കൂടെ കോഫി കുടിക്കാൻ പോയത് കണ്ടാൽ, ഞാൻ അവരെ ഡേറ്റ് ചെയ്യുന്നുണ്ട് എന്ന വാർത്ത വരും.
ഇതൊന്നും കൂടാതെ നമ്മൾ എയർപോർട്ടിൽ പോകുമ്പോൾ പെട്ടെന്ന് ആരെങ്കിലും സെൽഫി ചോദിക്കുമ്പോൾ ഇപ്പോൾ പറ്റില്ല എന്ന് പറഞ്ഞാൽ തീർന്നു. നമുക്ക് ആറ്റിറ്റിയൂഡാണെന്ന് പറയും. ചിലപ്പോൾ ഫ്ളൈറ്റിന്റെ അവസാന കോളിനായിരുന്നു അവിടെ എത്തുക. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷംന കാസിം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.