വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മാളവിക മേനോൻ. സിദ്ദാർത്ഥ് ഭരതന്റെ സംവിധാനത്തിൽ 2012 ൽ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.
പി മോഹന്റെ സംവിധാനത്തിൽ അതേ വർഷം തന്നെ പുറത്ത് ഇറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്.തെലുങ്ക്, തമിഴ് സിനിമക ലോകത്ത് നടി സജീവമാണ്.
അതേ സമയം 2022 ൽ പുറത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്ലെല്ലാം മാളവികയും ഉണ്ടായിരുന്നു. താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി എത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ സിബഐ 5 ലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ തന്നെ വരാൻ പോകുന്ന പുഴു, സുരേഷ് ഗോപി ചിത്രമായ പാപ്പൻ എന്നിവയിലും മാളവിക പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മാളവിക മേനോൻ തന്റെ സിനിമ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം വളരെ വേഗം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിത തന്റെ ഒരു ആരാധകന്റെ വ്യത്യസ്തമായ ആരാധനയെ കുറിച്ച് തുറന്നു പറയുകയാണ് മാളവിക മേനോൻ.
ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യമെന്നാണ് താരം പറയുന്നത്. മാളവിക മേനോന്റെ വാക്കുകൾ ഇങ്ങനെ:
ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉണ്ട് എന്നാൽ അതിലൊരാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നി. അതേ സമയം ശല്യപ്പെടുത്തുന്നത് പോലെയും പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇൻസ്റ്റഗ്രാമിൽ എനിക്ക് മെസേജ് അയക്കും.
ഒരു ദിവസം നോക്കിയപ്പോഴാണ് അത് ശ്രദ്ധിയ്ക്കുന്നത്. എല്ലാ ദിവസവും ഈ പതിവ് തുടരുന്നുണ്ട്. എനിക്ക് മെസേജ് അയക്കുക മാത്രമല്ല അയാളുടെ പരിപാടി. ഞാൻ ടാഗ് ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് പോയി അവരെ ഭീഷണി പ്പെടുത്തുകയും ചെയ്യും. എന്നിട്ട് മാളവികയോട് അടുത്ത് ഇടപഴകരുത് എന്നൊക്കെ പറഞ്ഞ ഭീഷണിപ്പെടുത്തും.
ഈ സംഭവം ഞാൻ അറിഞ്ഞപ്പോൾ അയാളെ റിപ്പോർട്ടും ബ്ലോക്കും ചെയ്തു. അപ്പോഴുണ്ട് മറ്റൊരു അക്കൗണ്ടിൽ നിന്ന് മെസേജ് വരുന്നു. അതും ഞാൻ ബ്ലോക്ക് ചെയ്തു. ഇത് അങ്ങനെ ഒരു പത്ത് അഞ്ഞൂറ് അക്കൗണ്ടുകളിൽ നിന്ന് ആയി മെസേജ് വരാൻ തുടങ്ങിയതോടെ ആ പരിപാടി ഞാൻ നിർത്തി. അയാൾ അയക്കുന്നത് അയച്ചോട്ടെയെന്നും മാളവിക പറയുന്നു.
അതേ സമയം സോഷ്യൽ മീഡിയയിൽ നിന്ന് കേൾക്കേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ചും നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന എല്ലാ മോശം മെസേജുകൾക്കും മറുപടി അയക്കില്ലെന്നാണ് മാളവിക പറയുന്നത്. മോശമായി രീതിയിൽ പ്രതികരിക്കാത്തത് തന്റെ സംസ്കാരം അതല്ലാത്തത് കൊണ്ടാണ്. ചിലർ വല്ലാതെ എന്നെ പ്രവോക്ക് ചെയ്യും. അത് പക്ഷെ എന്റെ ഒരു കമന്റിന് വേണ്ടി ആവും.
അതുകൊണ്ട് പ്രതികരിക്കാൻ പോവാറില്ലെന്നും മാളവിക മേനോൻ കൂട്ടിച്ചേർത്തു. തനിക്ക് പ്രണയം ഒന്നുമില്ലെന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘നേരത്തെ ഉണ്ടായിരുന്നു. കല്യാണത്തെ കുറിച്ചും ഇപ്പോൾ ചിന്തിയ്ക്കുന്നില്ല. നല്ല കുറേ വേഷങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.
വിവാഹം ചെയ്യുന്ന സമയത്ത് അത് പ്രണയ വിവാഹമാണെങ്കിൽ സന്തോഷം. എങ്ങിനെ ആയാലും ലവ്, കെയർ അണ്ടർ സ്റ്റാന്റിങ് ഒക്കെയാണ് നോക്കുന്നത്. പിന്നെ ജനുവിൻ ആയിരിക്കണം. കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ലെന്നും ഭാവി വരനെ കുറിച്ചുള്ള സങ്കൽപം പങ്കുവെച്ച് കൊണ്ട് മാളവിക വ്യക്തമാക്കുന്നു.