മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ. റേറ്റിങ്ങിലും ഏറെ മുമ്പിൽ നിലക്കുന്ന പരമ്പയായ പാടാത്ത പൈങ്കിളിക്ക് ആരാധകരും നിരവധിയാണ്.
ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ മുന്നേറുന്ന പാടാത്ത പൈങ്കിളിയിലൂടെ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. കൺമണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ പുരേഗമിക്കുന്നത്. പരമ്പരയിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്.
നായകൻ ദേവയായി എത്തുന്നതാകട്ടെ ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് പ്രീയങ്കരനായി തീർന്ന സൂരജ് സണും. കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്.
കുറച്ചു ദിവസങ്ങളായി സൂരജ് പരമ്പരയിലില്ല. താരം പിന്മാറിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂരജ് തിരികെ വരണം എന്നഭ്യർത്ഥിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. സൂരജേട്ടാ, ദയവായി പാടാത്ത പൈങ്കിളി സീരിയലിൽ നിന്നു പോകരുത്. ഞങ്ങളുടെ മനസ്സിൽ ദേവയ്ക്കു ഈ മുഖവും രൂപവും ആണ്.
ചേട്ടന്റെ തിരിച്ചു വരവിനു എത്രവേണേലും ഞങ്ങൾ കാത്തിരിക്കാം. പക്ഷെ സീരിയലിൽ നിന്നും എന്നന്നേയിക്കുമായി പോകരുത്. ചേട്ടന് പുതിയൊരു ജീവിതം നൽകിയ ഈ സീരിയലിനെയും, കഥാപത്രത്തിനെയും, ഞങ്ങൾ പ്രേക്ഷകരെയും കൈവിടരുത് എന്നുള്ള അഭ്യർത്ഥനകൾ ആണ് കൂടുതലും നിറയുന്നത്.
പലരും പറയുന്നുണ്ട് സൂരജ് പോയി എന്ന് പക്ഷെ സൂരജ് പറയാതെ വിശ്വസിക്കില്ല എന്നും ആരാധകർ സൂരജിനോട് പറയുന്നുണ്ട്. ഒരിക്കലും ഞങ്ങളെ വിട്ട്, പാടാത്ത പൈങ്കിളി വിട്ടു പോകല്ലേ സൂരജ് പ്ലീസ്. സൂരജ് ആരോഗ്യം പെട്ടന്ന് ഓക്കേ ആകും അപ്പോൾ വരാമല്ലോ സൂരജിന്. ഞങ്ങളുടെ ഹൃദയം തകർക്കുന്ന തീരുമാനം ഒന്നും എടുക്കല്ലേ സൂരജ് അത്രക്ക് ഹൃദയത്തിൽ കയറിയ മുഖമാണ് സൂരജിന്റേത് എന്നും ആരാധകർ പറയുന്നു.
സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം. മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് സൂരജ് എന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്.
സംസ്ഥാന ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ അംഗവുമാണ് താരം. നടി കുളപ്പുള്ളി ലീല, രഞ്ജു രഞ്ജിമാർ തുടങ്ങിയവരുമായിട്ടൊക്കെ സൂരജിന് നല്ല ബന്ധമാണ്. ഇവരെല്ലാം സൂരജിന് എപ്പോഴും പിന്തുണയ്ക്കുന്നവരാണ്. അഭിനയ മോഹമായിരുന്നു കുട്ടിക്കാലം മുതൽക്കേ സൂരജിന്റെ മനസിലുണ്ടായിരുന്നത്