മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ.
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര സുപരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ.
സിനിമ, സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്.
ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകൾ രേഖപ്പെടുത്തിക്കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുകയാണ് പലരും. എന്നാൽ ഇതിനെ കുറിച്ചൊക്കെ തുറനിനു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സാധിക വേണുഗോപാൽ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സാധികയുടെ തുറന്നു പറച്ചിൽ:
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ ശരീരം തുറന്നുകാണിക്കണോ വേണ്ടയോ എന്നൊക്കെ എന്റെ തീരുമാനമാണ്. ബോൾഡ് ലുക്കിൽ ഒരു ഫോട്ടോഷൂട്ട് നടത്തുന്നത് എന്റെ ഇഷ്ടമാണ്. അത് കണ്ട് കുരുപൊട്ടുന്ന ചില ആൾക്കാർ പറഞ്ഞു നടക്കും സിനിമയിൽ അവസരം കിട്ടാൻ വേണ്ടി തുണിയഴിച്ച് ഫോട്ടോയെടുത്തുവെന്ന്. ഇവർക്കൊക്കെ എന്തിന്റെ അസുഖമാണ്.
ഞാൻ ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും ചെയ്തതാകട്ടെ വീട്ടമ്മമാരുടെ റോളുകൾ. എന്റെ ഫോട്ടോകണ്ടിട്ട് എനിക്കെങ്ങനെ അവസരം കിട്ടും. എനിക്ക് നന്നായി അഭിനയിക്കാൻ കഴിവുണ്ടെങ്കിൽ ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുണ്ടെങ്കിൽ അവസരങ്ങൾ കിട്ടും.
ഒരാൾ ഏതു വസ്ത്രം ധരിക്കണം എങ്ങനെ ഇരിക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അയാൾ ഏത് വേഷത്തിലാണ് കംഫർട്ട് ആവുക, അതല്ലേ അദ്ദേഹത്തിന് ധരിക്കാൻ പറ്റും. അവിടെ മറ്റുള്ളവർ അദ്ദേഹത്തിന്റെ അവകാശത്തിൽ കൈകടത്തുന്നത് ശരിയല്ല. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് എതിരെ സദാചാര കമന്റുകൾ രേഖപ്പെടുത്തുന്നു അവരോട് പുച്ഛം മാത്രമേ ഉള്ളൂ.
അത് ഞാൻ മൈൻഡ് ചെയ്യാറില്ല. ഇവർക്ക് പുരോഗമനം ഇല്ല എന്നു മാത്രമേ പറയാനുള്ളൂ. പൗരാണിക ദൈവങ്ങളെ ആരാധിക്കുന്നതിൽ ഇവർക്ക് പ്രശ്‌നമില്ല. ചില ദേവതകളുടെ നഗ്‌ന വിഗ്രഹങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതിനെ ആരാധിക്കുന്നതിൽ തെറ്റ് കാണാത്ത ഇവർ, വേഷങ്ങൾ ധരിക്കുന്നതിൽ ആണ് സദാചാരം പൊട്ടി മുളക്കുന്നത്.
എന്റെ ശരീരം തുറന്നു കാണിക്കുന്നതിൽ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്നവുമില്ല. പിന്നെ ബാക്കി ഉള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാനത് മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഒരുകൂട്ടർ പറയുന്നുണ്ട് എന്റെ ഫോട്ടോകൾ പലരെയും വഴിതെറ്റിക്കുന്നുണ്ടെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്പങ്ങൾ നമ്മൾ ആരാധിക്കുന്നവരാണ്.
ആ ശില്പങ്ങളെല്ലാം നഗ്നതയും സെക്‌സ് പോസ്റ്റേഴ്സുമെല്ലാമാണ് കാണിക്കുന്നത്. അതാർക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു. എന്നാൽ സാധാരണ മനുഷ്യർ അതിനെ കുറിച്ച് തുറന്നു പറഞ്ഞാൽ അവരെ പലപേരുമിട്ടും വിളിക്കും. ഇതിനെകുറിച്ച് തുറന്നു സംസാരിക്കാൻ മടികാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചിതമായി തോന്നിപ്പിക്കുന്നതും.
ഞാൻ ഒരു ഇന്ത്യൻ പൗരനാണ് ഇവിടെ എന്ത് ധരിക്കണം എന്ത് ധരിക്കരുത് എങ്ങനെ ഇരിക്കണം ഏത് രീതിയിൽ ജീവിക്കണം എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യും.
അത് ലൈക്ക് കൂട്ടാനോ, വൈറൽ ആകാനോ ഒന്നുമല്ല. എന്റെ ഫോട്ടോകൾക്ക് വന്ന കമന്റ് രേഖപ്പെടുത്തുന്നവർ സ്വകാര്യമായി ഇൻബോക്‌സിൽ വന്നു സ്വകാര്യഭാഗം ചോദിക്കുന്ന വരാണ്. ഞാൻ പലപ്പോഴും ഇൻബോക്‌സിലെ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൾ പങ്കുവയ്ക്കാറുണ്ട്. അതിനെയും സ്വാഗതം ചെയ്യുന്നവരുണ്ട്. അതെന്റെ അവകാശമാണ് എന്റെ തീരുമാനമാണെന്നും അത് ആണായാലും പെണ്ണായാലും വസ്ത്രവും ശരീരവും അവന്റെ മാത്രം അവകാശമാണെന്നും താരം പറയുന്നു.
അതേ സമയം വിവാഹ മോചനത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. 2015 ൽ ആയിരുന്നു വിവാഹം. 2018 ൽ വേർപിരിഞ്ഞു. എന്റെ തീരുമാനമായിരുന്നു വിവാഹമോചനം വേണമെന്നത്. പരസ്പരം മനസിലാക്കി പോവാൻ കഴിയുന്നില്ലെങ്കിൽ പിരിയണം. ഒരു സമാധാനമില്ലാതെ മറ്റൊരു ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലത് സമാധാനത്തോടെ നമുക്ക് നമ്മളായിരിക്കാൻ സാധിക്കണം. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.
എന്നെ എന്റെ അച്ഛനും അമ്മയും വളർത്തിയത് പേടിക്കാതെയാണ്. അച്ഛൻ വേണുഗോപാൽ സിനിമയിൽ കെഎസ് സേതുമാധവൻ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അച്ഛൻ ഇപ്പോൾ തിരക്കഥകൾ എഴുതുന്നുണ്ട് . അച്ഛന്റെ സിനിമയിൽ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.?
അമ്മ രേണുകാ ദേവി താളവട്ടം, കാതോട് കാതോരം തുടങ്ങി ഇരുപത്തഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അനിയൻ വിഷ്ണു ബംംഗളൂരുവിൽ ജോലി ചെയ്യുന്നുവെന്നും സാധിക വ്യക്തമാക്കി. സിനിമാരംഗത്തും സീരിയൽ രംഗത്തും സജീവമാണ് സാധിക. അനേകം ടെലിവിഷൻ ഷോകളിൽ അവതാരകയായും, പല പരസ്യങ്ങളിലെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിൽ ആണ് താരം കൂടുതൽ ശ്രദ്ധേയായി മാറിയത്.