മകന്റെ പിറന്നാൾ ആഘോഷമാക്കി പാരിജാതം നടി രസ്‌നയും കുടുംബവും, ചിത്രം പങ്കുവെച്ച് സത്യ എന്ന പെൺകുട്ടിയിലെ നീനു

186

സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പാരിജാതം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രസ്‌ന. സീമ, അരുണ എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളെ ആയിരുന്നു നടി പരമ്പരയിൽ അവതരിപ്പിച്ചത്.

മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പാരിജാതത്തിന് ലഭിച്ചിരുന്നത്. പിന്നീട് മിനിസ്‌ക്രീൻ രംഗത്ത് നടി സജീവമാകുകയായിരുന്നു. സിരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്‌ബോഴാണ് പെട്ടെന്ന് രസ്‌ന അപ്രത്യക്ഷം ആകുന്നത്. പിന്നീട് വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തയായിരുന്നു കേട്ടത്.

Advertisements

ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് നടി. രസ്‌നയെ പോലെ സഹോദരി നീനുവും മിനിസ്‌ക്രീനിൽ ചുവട് വെച്ചിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത സത്യ എന്ന പെൺകുട്ടിയിലൂടെ മെർഷീന എന്ന നീനുവും പ്രേക്ഷകരുടെ പ്രിയങ്കരിയായിട്ടുണ്ട്. സീ കേരളം ചാനലിന്റെ തുടക്കത്തിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഈ അടുത്ത കാലത്താണ് അവസാനിച്ചത്.

ചേച്ചിയെ പോലെ അനിയത്തിയേയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീനുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. വീട്ടിലെ പുതിയ സന്തോഷമാണ് നീനു പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. രസ്‌നയുടെ രണ്ടാമത്തെ മകൻ വിഘ്‌നേഷിന്റെ പിറന്നാൾ ചിത്രമാണ് താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.

2 വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. എന്റെ കുഞ്ഞ് ചെക്കന് രണ്ട് വയസ് പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ ഇവന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ അനുമതി ലഭിച്ചത് വലിയ കാര്യമാണ് എന്ന് കുറിച്ചു കൊണ്ടാണ് വിഘ്‌നേഷിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം കുഞ്ഞന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. നീനുവിന്റെ തോളിൽ കിടക്കുന്ന കുട്ടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകരും കുഞ്ഞ് വിഘ്‌നേഷിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.
ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി വരില്ലെന്ന് മുൻപ് രസ്‌ന സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മക്കൾ രണ്ടുപേരുടെയും കാര്യം ഞാൻ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഭർത്താവ് ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ടെന്നും നടി പറഞ്ഞിരുന്നു. അഭിനയത്തിനെക്കാളും കുടുംബത്തിന് ആണ് പ്രധാന്യം കൊടുക്കുന്നതെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisement