ഒരു സംവിധായകൻ അഭിനയിക്കാൻ വിളിക്കുമ്പോൾ കഥ പോലും ചോദിക്കാതെ ഞാൻ എന്റെ ഡേറ്റ് കൊടുക്കണമെങ്കിൽ അത് അദ്ദേഹമായിരിക്കണം: പൃഥ്വിരാജ്

4480

മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥിരാജ് ഇപ്പോൾ നടൻ എന്നതിന് പുറമേ സംവിധായകനായും നിർമ്മാതാവായും തിളങ്ങുകയാണ്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവന് ഉണ്ടൊരു രാജകുമാരി എന്ന രാജസേനൻ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച പൃഥ്വിരാജ് ഇപ്പോൾ തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ്.

അതേ പോലെ മലയാളത്തിന്റെ സൂപ്പർ ഡയറക്ടറാണ് ലാൽ ജോസ്. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ വെച്ചും നിരവധി സിനിമകൾ ലാൽ ജോസ് ഒരുക്കിയിട്ടുണ്ട്.

Advertisements

Also Read
തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തവയാണ്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടർന്ന് ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ എന്നീ ശ്രദ്ധേയ സിനിമകളും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി.

മികച്ച ജനപ്രിയ ചിത്രത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ രണ്ട് സിനിമകളും നേടിയിരുന്നു. ലാൽ ജോസ് സിനിമകളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് പൃഥ്വിരാജിന് ലഭിച്ചത്. ക്ലാസ്മേറ്റ്സിലെ സുകുമാരനായും അയാളും ഞാനും തമ്മിൽ ചിത്രത്തിലെ ഡോ രവി തരകനായുമുളള പൃഥ്വിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

ഈ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ലാൽജോസ് എന്ന സംവിധായകൻ തന്റെ കുടുംബത്തിലെ പലരുടെയും ഉയർച്ചയ്ക്ക് കാരണക്കാരനായ സംവിധായകനാണെന്ന് പൃഥ്വിരാജ് തുറന്നുപറയുന്നു. തന്റെ ചേട്ടന്റെയും ചേട്ടത്തിയുടെയും കരിയറിൽ ലാൽജോസ് എന്ന സംവിധായകൻ വലിയ പ്രാധാന്യമാണ് വഹിച്ചതെന്നും പൃഥ്വി പറയുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് മനസുതുറന്നത്. അനു (പൂർണിമ ഇന്ദ്രജിത്ത്) ഒരു നടി എന്ന നിലയിൽ എന്നെ വിസ്മയിപ്പിച്ചത് രണ്ടാം ഭാവം എന്ന സിനിമയിലാണെന്ന് പൃഥ്വിരാജ് പറയുന്നു. വളരെ മിതത്വമാർന്ന പ്രകടനമായിരുന്നു അതിൽ. ഞാനൊക്കെ നടനാവും മുൻപെ സിനിമയിലെത്തിയ അനുവിനെ ലാൽ ജോസ് എന്ന സംവിധായകനാണ് എറ്റവും നന്നായി അവതരിപ്പിച്ചിട്ടുളളത്.

Also Read
മോഹൻലാൽ താടിയെടുക്കുന്നു, ഒടിയന് ശേഷം സ്ഥിരമായി വെച്ച താടി താരം എടുക്കുന്നത് സൂപ്പർ സംവിധായകന്റെ ചിത്രത്തിന് വേണ്ടി, സന്തോഷം കൊണ്ട് മതിമറന്ന് ആരാധകർ

അത് പോലെ എന്റെ ചേട്ടനും ലാൽജോസ് സിനിമയിലൂടെയാണ് വലിയ ഒരു മൈലേജ് ഉണ്ടാക്കിയത്. ഒരു സംവിധായകൻ അഭിനയിക്കാൻ വിളിക്കുമ്പോൾ കഥ പോലും ചോദിക്കാതെ ഞാൻ എന്റെ ഡേറ്റ് കൊടുക്കണമെങ്കിൽ അത് ലാൽജോസ് എന്ന സംവിധായകനായിരിക്കണം. എന്റെ സിനിമാജീവിതത്തിലും ലാലേട്ടൻ എനിക്ക് നൽകിയ സിനിമകൾ എന്റെ കരിയറിലെ എറ്റവും മികച്ച സിനിമകൾ തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് ലാൽജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ക്ലാസമേറ്റ്സ് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ്. പൃഥ്വിയെ നായകനാക്കി സംവിധായകൻ ഒരുക്കിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ, കാവ്യാ മാധവൻ, രാധിക, ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുളള താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിലാണ് ലാൽജോസ് ക്ലാസ്മേറ്റ്സ് അണിയിച്ചൊരുക്കിയത്.

Also Read
നിരന്തരം വഴിപിഴച്ച സ്ത്രീയുടെ വേഷങ്ങളിൽ അഭിനയിച്ചത് ഒരു ബാധ്യതയായി മാറി: അന്ന് ചിത്ര പറഞ്ഞത്

ക്ലാസ്മേറ്റ്സ് കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അയാളും ഞാനും തമ്മിൽ എന്ന ചിത്രം ഈ കൂട്ടുകെട്ടിൽ വന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. വേറിട്ട പ്രമേയം പറഞ്ഞുളള ചിത്രത്തിൽ പൃഥ്വിക്കൊപ്പം പ്രതാപചന്ദ്രൻ, നരേൻ, സംവൃത, രമ്യാ നമ്പീശൻ, സുകുമാരി എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ലാൽജോസിന് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു അയാളും ഞാനും തമ്മിൽ.

Advertisement