മിനി സ്‌ക്രീനിലൂടെ വന്ന് പിന്നീട് മലയാള സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ തെന്നിന്ത്യയിൽ ആകമാനം നിരവധി ആരാദഖരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു നർത്തകി കൂടിയാണ്.
സിനിമയിലെത്തി ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിൽ യുവതാരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരവും നമിതയ്ക്ക് ലഭിച്ചിരുന്നു. മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് ട്രാഫിക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നമിത പ്രമോദ്. തുടർന്ന് യുവതാരങ്ങൾക്കൊപ്പം നായികയായും നമിത വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്തു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ അന്യ ഭാഷ ചിത്രങ്ങളിലും നമിത ഏറെ ശ്രദ്ധിക്കപ്പെട്ടു.
വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. അതേ സമയം എന്തുകൊണ്ടാണ് തുടർച്ചയായി സിനിമകൾ ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയരിക്കുകയാണ് നമിത പ്രമോദ് ഇപ്പോൾ. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആണ് നമിതയുടെ തുറന്നു പറച്ചിൽ.
തനിക്ക് തോന്നുമ്പോൾ മാത്രമാണ് സിനിമ ചെയ്യുന്നതെന്നും ഇത്ര വർഷത്തിനിടയിൽ ഇത്ര സിനിമകൾ ചെയ്തു തീർക്കണമെന്ന് നിർബന്ധമൊന്നും ഇല്ലല്ലോ എന്നുമാണ് നമിത ചോദിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഒന്നും മുൻകൂട്ടി തീരുമാനിച്ചിട്ടല്ല ചെയ്യുന്നതെന്നും തോന്നുമ്പോൾ മാത്രം സിനിമ ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും നമിത പറയുന്നു.
ഓരോ തിരക്കഥയും എന്റെ അടുത്ത് വരുമ്പോൾ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കി എനിക്ക് കംഫേർട്ട് ആണെങ്കിൽ മാത്രം ചെയ്യും. എനിക്ക് പൂർണമായി തൃപ്തി തോന്നിയാൽ മാത്രമേ ഞാൻ ഒക്കെ പറയാറുള്ളൂ. ഒരു തിരക്കഥ വരുമ്പോൾ അതിൽ ഒറ്റ സീൻ മാത്രമേ ഉള്ളൂവെങ്കിലും അത് സിനിമയിലെ പ്രധാന ഭാഗമാണെങ്കിൽ തീർച്ചയായും ചെയ്യും.
ജയേട്ടന്റെ (നടൻ ജയസൂര്യ) കൂടെയുള്ള ഒരു സിനിമ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുണ്ട്. അശ്വതി എന്നാണ് കഥാപാത്രത്തിന്റെ പേര്. അഡ്വക്കേറ്റാണ്. ഗൗരവമേറിയ വിഷയം സംസാരിക്കുന്ന സിനിമയാണ്.
ത്രില്ലർ ജോണറിൽ ഒറ്റ രാത്രി നടക്കുന്ന സംഭവമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതാണ് ഏറ്റവും പുതിയ വിശേഷമായി പറയാനുള്ളത്. അതുപോലെ രഞ്ജിത്ത് അങ്കിളിന്റെ (സംവിധായകൻ രഞ്ജിത്ത് ) ഷോർട് ഫിലിമിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. പുതിയ മറ്റൊരു സിനിമയുടെ ചിത്രീകരണം ഈ മാസം തുടങ്ങും.
ജീവിതത്തിൽ മിസ് ചെയ്യുന്ന കാര്യങ്ങൾ എന്താണെന്ന ചോദ്യത്തിന് കോളേജിൽ റെഗുലറായി പഠിക്കാൻ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ടെന്നായിരുന്നു നമിതയുടെ മറുപടി. ഇപ്പോൾ ബിഎസ് ഡബ്യൂ ചെയ്യുകയാണ്. വിഷമം ഉണ്ടെങ്കിലും അതിനേക്കാൾ അപ്പുറത്തേക്ക് ഈയൊരു പ്രായത്തിനുള്ളിൽ ചെയ്യാൻ സാധിച്ചുവെന്ന സന്തോഷമുണ്ട്. അതോർക്കുമ്പോൾ വിഷമത്തെ ബാലൻസ് ചെയ്യാൻ സാധിക്കും എന്നും നമിത പറയുന്നു.
അതേ സമയം നമിത പ്രമോദും കാളിദാസ് ജയറാമും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി, ഷോൺ റോമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബൗ ബൗ, പ്രൊഫസർ ഡിങ്കൻ തുടങ്ങിയ സിനിമകളും നമിത പ്രമോദിന്റേത് ആയി പുറത്തു വരാനിരിയ്ക്കുന്നത്.