മലയാളത്തിന്റെ ക്ലാസ്സിക് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേത്ത് എത്തിയ താര സുന്ദരിയായിരുന്നു നടി ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഭാമ പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ നായികയായി മാറി.
ശാന്തവും ക്ഷമയും നിറഞ്ഞ സ്വഭാവത്തിലൂടെ, മലയാള തനിമ കാത്തു സൂക്ഷിക്കുന്ന താരത്തിനും ആരാധകർ ഏറെയാണ്. നിവേദ്യത്തിന് പിന്നാലെ ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ ഭാമ നായികയായി.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാമ ഇപ്പോൾ. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുടെ അവസാന ചിത്രം. അതേ സമയം മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ക്യാമറമാനാണ് വിപിൻ മോഹൻ.
ഇത്രയും വർഷം നിരവധി നായികമാരുടെ അഴകും, അഭിനയവുമൊക്കെ ക്യാമറയിലൂടെ നോക്കി കണ്ട വിപിൻ മോഹൻ ഇപ്പോഴിതാ ഭാമയെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ മകൾ മഞ്ജിമയെ പോലെ ആണ് താൻ ഏറെ ഇഷ്ടപ്പെടുന്ന ആ നടിയുടെ സംസാരവും പെരുമാറ്റവുമെന്ന് വിപിൻ മോഹൻ പറയുന്നു. വിപിൻ മോഹന്റെ വാക്കുകൾ ഇങ്ങനെ:
ഭാമ നായികയായ ഒരു സിനിമയിൽ മാത്രമേ ഞാൻ വർക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റിൽ ഭാമയുടെ കാര്യത്തിൽ ഞാൻ കുറച്ചു ഓവർ പ്രൊട്ടക്റ്റീവ് ആയിരിക്കും.
അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. ഈ പുസ്തകം വായിക്കണം, ആ സിനിമ കാണണം എന്നൊക്കെ ഞാൻ പറഞ്ഞു കൊടുക്കും.
നല്ല മെസേജ് ഒക്കെ കാണുമ്പോൾ എന്റെ ഫോണിൽ നിന്ന് ഫോർവേർഡ് ചെയ്യും. അങ്ങനെ ഒരു അച്ഛൻ മകൾ സ്‌നേഹം പോലെയായിരുന്നു സെറ്റിൽ ഞങ്ങൾ. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്പോൾ മാറിക്കിട്ടുമെന്നും വിപിൻ മോഹൻ പറയുന്നു.