മലയാളത്തിലെ അവതാരക സങ്കൽപ്പങ്ങളെ എല്ലാം മാറ്റിമറിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലെ അവതാരകയായി എത്തിയതോടെയാണ് രഞ്ജിനി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അതിന് മുൻപ് ഏഷ്യാനെറ്റിലെ തന്നെ സാഹസികന്റെ ലോകം എന്ന പരിപാടിയിൽ രഞ്ജിനി മുഖംകാണിച്ചിരുന്നു.
അവതരണത്തിന് ഒരു പ്രത്യേക പിന്തുണയും അതിനു മറ്റൊരു മുഖവുമൊക്കെ കൊണ്ട് വന്ന ഒരു താരമാണ് രഞ്ജിനി. അതേ സമയം ബിഗ് ബോസ്സ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി കൂടി ആയിരുന്നു രഞ്ജിനി ഹരിദാസ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ഐഡിയ സ്റ്റാർ സിംഗർ ആരംഭിച്ചപ്പോൾ മലയാളികളെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയതും ആകർഷിച്ചും അമ്പരപ്പിച്ചതും ആ പരിപാടിയുടെ അവതാരകയായ രഞ്ജിനി ഹരിദാസ് ആയിരുന്നു.
അന്നേ വരെയുള്ള മലയാള ടെലിവിഷനിലെ അവതരണ ശൈലിയെ തന്നെ മാറ്റിയെഴുതിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും രഞ്ജിനിയെ വെല്ലുന്നൊരു അവതാരകയെ മലയാളികൾ കണ്ടിട്ടില്ല. ഇപ്പോഴും രഞ്ജിനിയുടെ തട്ട് താണ് തന്നെയിരിക്കുകയാണ്. പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കുംകടക്കുന്നത്.
ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ തന്നേ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രഞ്ജിനി നൽകിയ മറുപടിയാണ് വൈറലാകുന്നത്. കൈരളി ചാനലിലെ ഒരു ടോക്ക് ഷോയിൽ താരം പങ്കെടുക്കുന്നതിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്നെ കുറിച്ച് പ്രചരിക്കുന്ന മോശമായ ഒരു കാര്യത്തെ കുറിച്ച് കൂളായി ചിരിച്ചുകൊണ്ട് മറുപടി പറയുകയാണ് രഞ്ജിനി ഹരിദാസ്. ആ പരിപാടിയിൽ പങ്കെടുത്തവർ രഞ്ജിനിയോട്, രഞ്ജിനിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു എംഎംസ് വീഡിയോയെ കുറിച്ച് ചോദിക്കുകയുണ്ടായി.
യഥാർത്ഥത്തിൽ ആ വീഡിയോ നിങ്ങളുടെ തന്നെയാണോ? കാരണം അത് പ്രചരിക്കുന്നത് നിങ്ങളുടെ പേരിൽ ആണല്ലോ എന്നായിരുന്നു ചോദ്യം. ആ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകും അത് എന്റെതല്ല എന്ന്. കാരണം ആ വീഡിയോലിലുള്ള കുട്ടി ഗിഫ്റ്റ്ഡ് ആണ്.
ദൈവം ആ കുട്ടിക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്. എനിക്ക് അത് ഇല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുമല്ലോ. ഏതാ ഒരു അറബി പെണ്ണ് ആണെന്ന് തോന്നുന്നു. ആ വീഡിയോ ആദ്യം പ്രചരിച്ചപ്പോൾ കുറെ പേർ എന്നെ വിളിച്ചിരുന്നു.
ഡയറക്ടറിന്റെ മുൻപിൽ ശരീരം തുറന്നു കാണിക്കുന്ന രഞ്ജിനിയുടെ വീഡിയോ എന്ന രീതിയിലാണ് പ്രചരിക്കുന്നത്. ഞാൻ ഉടനെ തന്നെ ഗൂഗിൾ ചെയ്തു നോക്കി. കാരണം എന്റെതാണെന്ന് പ്രചരിക്കുന്ന വീഡിയോ കുറിച്ച് എനിക്ക് അറിയണമല്ലോ.
അത് എന്റെത് അല്ല എന്ന്, എനിക്ക് അമ്മയെയും അനിയനെയും ബോധ്യപ്പെടുത്തണം ആയിരുന്നു. അവർക്ക് അത് ബോധ്യമായി. പിന്നീട് ഞാൻ ആ വിഷയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല ചർച്ച ചെയ്തിട്ടുമില്ല. പക്ഷേ സൈ ബർ സെല്ലിൽ ഞാൻ കേസ് കൊടുത്തിട്ടുണ്ടെന്നും ആയിരുന്നു രഞ്ജിനിയുടെ മറുപടി.
Also Read
ജീവിതത്തിലെ പുതിയ വിശേഷം വെളിപ്പെടുത്തി നടി മാനവി സുരേനന്ദൻ, ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും
കൈരളി ടിവിയലെ നാദിർഷാ അവതരിപ്പിക്കുന്ന പരാപാടിയിൽ ആയിരുന്നു രഞ്ജിനി ഇക്കാര്യങ്ങൾ വെളപ്പെടുത്തിയത്. കൈരളി അവരുടെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ.