ഞങ്ങൾ ഇനി ലെസ്ബിയനായാൽ തന്നെ നിങ്ങൾക്ക് എന്താണ് പ്രശ്‌നം? ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല: മഞ്ജു പത്രോസ്

5

മലയാളം മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ആയി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി.

എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തി് എനതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.

Advertisements

ഇതെല്ലാം അടിസ്ഥാന രഹിതം ആണെന്ന് പലവട്ടം മഞ്ജു പത്രോസ് തുറന്നു പറഞ്ഞിട്ടുണ്ട്. മഞ്ജു പത്രോസിന്റെ അടുത്ത സുഹൃത്ത് ആണ് സിമി സാബു. ഇരുവരും ഒന്നിച്ച് വ്ളോഗുകൾ ചെയ്യുകയും യാത്ര പോകാറും മറ്റുമുണ്ട്. അതേ സമയം കഴിഞ്ഞ കുറച്ചു നാളുകളായി നടി മഞ്ജു പത്രോസിന്റെയും സിമി സാബുവിന്റെയും സൗഹൃദം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു.

ഒന്നിച്ച് വ്ളോഗ് ചെയ്യാൻ തുടങ്ങിയതിന് ശേഷം തങ്ങൾ ലെസ്ബിയൻസ് ആണോ എന്നാണ് പലരും ചോദിക്കുന്നത് എന്നും ഒരു നല്ല സൗഹൃദത്തെ ഒക്കെ ആളുകൾ എന്തൊക്കെ രീതിയിലേക്ക് ആണ് മാറ്റുന്നത് എന്ന് ഓർക്കുമ്പോൾ അതിശയമാണ് എന്നും മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, തങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയാണ് മഞ്ജു പത്രോസ്.

ഞങ്ങൾ ലെസ്ബിയൻ കപ്പിൾ ആണെന്നൊക്കെ ആളുകൾ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാൽ തന്നെ എന്താണു കുഴപ്പം? അവർക്കും ജീവിക്കണ്ടേ. ഗേ ആയവർക്കും ലെസ്ബിയൻ ആയവർക്കും ഈ സമൂഹത്തിൽ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല’ എന്നാണ് മഞ്ജു പറയുന്നത്.

ഞാനും സിമിയും ലെസ്ബിയൻസ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്നെ എന്താണു തെറ്റ്? ഞങ്ങൾ ലെസ്ബിയനാണെങ്കിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും താരം ചോദിക്കുന്നു. തങ്ങൾ സമൂഹത്തിന് യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല എന്നും മഞ്ജു പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement