കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ സ്‌കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യം ആയിരുന്നു നവ്യാ നായർ. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി മാറിയത്. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളിൽ നായികയായി മാറി നവ്യ.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം നവ്യാ നായർ സൂപ്പർ ഹീറോയിനായി തിളങ്ങിയിരുന്നു. സൂപ്പർ താരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം നായികയായി നടി തിളങ്ങിയിരുന്നു. വളരെ ഏറെക്കാലം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്ന നവ്യാ നായർ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.
മലയാള സിനിമയിലെ യുവസൂപ്പർ താരവും ഹിറ്റ് സംവിധായകനുമായ പൃഥ്യിരാജ് സുകുമാരന് ഒപ്പവും ഒരു പിടി മികച്ച ചിത്രങ്ങളിൽ നവ്യാ നായർ അഭിനയിച്ചിരുന്നു. വെള്ളിത്തിര എന്ന സിനിമയ്ക്ക് ശേഷം നവ്യ നായർ പൃഥ്വിരാജ് കോമ്പിനേഷൻ ഏറെ ചർച്ചയായിരുന്നു. നന്ദനം എന്ന സിനിമയിയ്ക്ക് ശേഷം നവ്യയും പൃഥ്വിയും ഒന്നിക്കുന്നു എന്നതിനപ്പുറം വെള്ളിത്തിര സിനിമയിലെ ചില രംഗങ്ങളും പാട്ടുകളും എല്ലാം വൈറലായി മാറിയിരുന്നു.
വർഷങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ പഴയ ഒരു ഇന്റർവ്യു വൈറലായതിന് ശേഷം വീണ്ടും വെള്ളിത്തിര എന്ന ചിത്രവും അതിലെ രംഗങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വെള്ളിത്തിരയിൽ പൃഥ്വിയ്ക്കൊപ്പം നവ്യ ഇഴുകി ചേർന്ന് അഭിനയിച്ചതിന് ശേഷം നവ്യയോടുള്ള ഇഷ്ടം കുറഞ്ഞു എന്നാണ് ധ്യാൻ പറഞ്ഞത്. അന്ന് മലയാള സിനിമ കാണാത്ത അല്പം ഇന്റിമേറ്റ് ആയ രംഗങ്ങൾ വന്നതോടെ പൃഥ്വിരാജിനെയും നവ്യ നായരെയും കുറിച്ച് ചില പ്രണയ ഗോസിപ്പുകളും അന്ന് സജീവമായിരുന്നു.
വർഷങ്ങൾക്ക് ശേഷം ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ ജെബി ജംഗ്ഷൻ എന്ന ഷോയിൽ നവ്യ അതേ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിലെന്താണ് ഇത്രയും വൃത്തികേട് ഉണ്ടായിരുന്നത്. നിങ്ങളീ പറഞ്ഞ ഹോട്ട് സെ ക്സി ഒന്നും എനിക്ക് തോന്നിയിട്ടില്ല എന്നാണ് നവ്യ പറഞ്ഞത്. ഇപ്പോഴും അതിൽ എന്താണ് ഇത്രയും വലിയ വൃത്തികേട് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അതിങ്ങനെയൊക്കെ ആയി തീരും എന്ന് അന്ന് ഒരിക്കലും കരുതിയിരുന്നില്ല.
വാസ്തവത്തിൽ അന്ന്, അമ്മയുടെ ചേച്ചിയുടെ മകളുടെ ഭർത്താവ് മരിച്ച വിഷമത്തിലായിരുന്നു ഞാൻ, ചേച്ചി പൂർണ ഗർഭിണിയായിരിക്കെയായിരുന്നു ചേട്ടന്റെ മരണം. എന്നെ ലൊക്കേഷനിലാക്കി അമ്മയും അച്ഛനും അങ്ങോട്ട് പോയി. ആ മരണ വാർത്ത അറിഞ്ഞ് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥയിലാണ് ആ രംഗം ഷൂട്ട് ചെയ്തത്.
മൂന്ന് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാവേണ്ടതിനാൽ എനിക്ക് പോകാൻ പറ്റില്ലായിരുന്നു. ഓരോ സീനും എടുക്കുമ്പോഴും ഇത്രയുമൊരു ഇന്റിമസി പ്രേക്ഷകർക്ക് അനുഭവപ്പെടും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നമുക്കത് ഫീലാകുകയേ ഇല്ല, കാരണം ഷോട്ടിനും ഇടയിൽ ബ്രേക്കുണ്ടാവും.
നന്ദനം കഴിഞ്ഞ ഉടനെ ചെയ്ത സിനിമ ആയതുകൊണ്ടാവാം, ആളുകൾക്ക് ആ രീതിയിൽ എന്നെ കാണാൻ പറ്റാത്തതുകൊണ്ടോ അന്നത് വലിയ വിവാദമായി. അക്കാലത്ത് ഒരു മാഗസിന് നൽകിയ അഭിമുഖം, അവർ പർണമായും മാറ്റിയെഴുതിയതും എനിക്ക് വിഷമമുണ്ടാക്കി. ഇന്നത്തെ പോലെ വീഡിയോ പ്രൂഫോ കാര്യങ്ങളോ അന്നില്ല. നമ്മൾ സംസാരിക്കുന്നതിൽ അവർക്കിഷ്ടമുള്ള രീതിയിൽ മാറ്റി എഴുതും. അതുകൂടെയായപ്പോഴാവാം അതൊരു വിവാദമായത്. ഇന്നത്തെ പോലെ എല്ലാത്തിനോടും പ്രതികരിക്കാനുള്ള ധൈര്യവും അന്നെനിക്ക് ഉണ്ടായിരുന്നില്ല എന്നും നവ്യ നായർ വ്യക്തമാക്കിയിരുന്നു.