ക്യാമറമാനുമായി പ്രണയം, എല്ലാ എതിർപ്പുകളേയും മറികടന്ന് വിവാഹം, ഇപ്പോൾ 21 കാരിയുടെ അമ്മ: നടി സംഗീതയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

18817

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരി ആയി മാറിയ നടി ആയിരുന്നു സംഗീത മാധവൻ. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി ത്തെിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ സിനിമയിലൂടെയാണ് സംഗീത മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് .

മലപ്പുറം സ്വദേശിയായ സംഗീത മാധവൻ നായരുടെയും പത്മയുടെയും മകളാണ് സംഗീത. 1978 ൽ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് സംഗീത ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. ബാല താരമായി അഭിനയത്തിൽ സജീവം ആയിരിക്കുമ്പോൾ ആയിരുന്നു സംഗീത തന്റെ അച്ഛന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറിയത്.

Advertisements

പിന്നീട് നായികയായി മാറിയ താരം അനിയൻ ബാവ ചേട്ടൻ ബാവ, വാഴുന്നോർ, ക്രൈം ഫയൽ തുടങ്ങി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് താരം തെളിയിച്ചു.

തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തിയ പൂവേ ഉനക്കാഗേ എന്ന ചിത്രത്തിന്റെ ക്യാമറാമാൻ എസ് ശരവണൻ ആണ് താരത്തിന്റെ ഭർത്താവ്. ചിത്രത്തിന്റെ ഷൂട്ടിന് ശേഷം പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയും വിവാഹിതർ ആവുകയും ആയിരുന്നു.

Also Read
പോ ൺ കാണാത്ത ആരാണുള്ളത്, എല്ലാവരും മെയിൽ കോണ്ടത്തെ കുറിച്ചാണ് പറയാറ്, ഫീമെയിൽ കോണ്ടത്തെ കുറിച്ച് അധികമാർക്കും അറിയില്ല: അസ്ല മാർലി പറഞ്ഞത് കേട്ടോ

സിനിമ സെറ്റിൽ വെച്ച് തങ്ങൾ പ്രണയിക്കുകയോ തമ്മിൽ അധികം സംസാരിക്കുകയും ഒന്നും ചെയ്തിട്ടില്ലില്ലെന്നാണ് നടി പറയുന്നത്. തങ്ങളുടെ പ്രണയം ഈ സിനിമയ്ക്കു ശേഷമാണ് ഉണ്ടായതെന്നാണ് നടി പറയുന്നത്. കാരണം വളരെ പ്രൊഫഷനാലായിട്ട് ജോലി ചെയ്യുന്ന വളരെ ഡെഡിക്കേഷനിലൂടെ ജോലി ചെയ്യുന്ന വ്യക്തിയാണ് ശരവണൻ എന്ന് മിക്കവരും പറയാറുണ്ട്.

സംഗീതയും അതു പോലെ തന്നെയാണ്. അഭിനയം മാത്രമാണ് സംഗീതയും ശ്രദ്ധിച്ചിരുന്നിത്. അത്തരത്തിൽ രണ്ടുപേർ പ്രണയിച്ചുവെന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു. രണ്ടു പേരും പ്രണയിച്ച് നടന്നൊന്നുമില്ല, പരസ്പരം ലവ് പറഞ്ഞിട്ടുമില്ല.

രണ്ടു പേർക്കും പ്രണയം ഉണ്ടെന്നും പരസ്പരം ഇഷ്ടമാണെന്നും അറിയാമെങ്കിലും ആദ്യമൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഒരു അവസരത്തിലാണ് തങ്ങൾ വിവാഹ കാര്യം വീട്ടിൽ പറഞ്ഞത്. പല തരത്തിലും രണ്ടു വീട്ടുകാരുടെയും ഭാഗത്ത് നിന്നും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ അതെല്ലാം തങ്ങൾ പരിഹരിച്ച് വീട്ടുകാരുടെ സമ്മതത്തോടെ ആണ് വിവാഹം കഴിക്കുന്നത്. ഞങ്ങളുടെ വിവാഹത്തിന് ശേഷം ഒരിക്കൽ പൂവേ ഉനക്കാഗെയിലെ സംവിധായകൻ ഞങ്ങളെ കണ്ടപ്പോൾ നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കില്ലായെന്നാണ് വിചാരിച്ചതെന്നാണ് പറഞ്ഞ്.

ഇളയ ദളപതി വിജയ് പോലും ഞങ്ങളുടെ വിവാഹത്തെ പറ്റി പറഞ്ഞത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലാ എന്നാണെന്നും സംഗീത പറയുന്നു. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സംഗീത, 21 കാരിയായ ഒരു മകളാണ് താരത്തിന് ഉള്ളത്.

Also Read
ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ആ ഉപദേശമാണ് ജീവിതം മാറ്റിയത്; ദിലീപ് അന്ന് വെളിപ്പെടുത്തിയത്

Advertisement