വർഷങ്ങളായി നിരവധി സൂരപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാർ. ഗായകൻ എന്നതിന് പിന്നാലെ മിനിസ്‌ക്രീൻ അവതാരകനായും ജഡ്ജായു നടനായും എല്ലാം അദ്ദേഹം മലയാളിക്ൾക്ക് മുന്നിൽ എത്താറുമുണ്ട്.
കേരളം മുഴുവൻ നിരവധി ആരാധകർ ഉള്ള അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ ശ്രീകുമാർ.
ഒരു യുട്യൂബ് ചാനലും താരപത്നിക്കുണ്ട്. തന്റെയും എംജിയുടേയും വിശേഷങ്ങളും പാചക വീഡിയോയും പങ്കുവെച്ച് ലേഖ എത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വീഡിയോകൾക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ലേഖ പങ്കുവെച്ച് ചിത്രമാണ്.
മകളോടൊപ്പമുള്ള ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണിത്. രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരെണ്ണം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുളള ചിത്രമാണ്. ലേഖ ശ്രീകുമാറിന്റേയും മകളുടേയും ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട്.
മകൾ നാട്ടിൽ എത്തിയോ എന്നാണ് അധികം പേരും ചോദിക്കുന്നത്. നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് മറുപടിയും കൊടുത്തിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച മോശം കമന്റുകൾക്കും ലേഖ നല്ല മറുപടി നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം കൂടാതെ മകൾക്കും സുഹൃത്തുത്തൾക്കുമൊപ്പമുളള ചിത്രവും ലേഖ പങ്കുവെച്ചിരുന്നു.
നാല് പേർ ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാൾ ചോദിച്ചിരുന്നു. ഓക്കെ, നിങ്ങൾക്ക് എന്താണ് പ്രശ്‌നം, ഈ നാലിൽ ഏതെങ്കിലും നിങ്ങൾ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖയുടെ മറുപടി.
ഈ മറുപടി കലക്കി, മലയാളത്തിൽ ചോദിക്ക് ചേച്ചി, താങ്കളുടെ അമ്മയോടോ സഹോദരിയോടോ ആണ് ഇത്തരമൊരു ചോദ്യമെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലേഖയുടെ മറുപടി ഗംഭീരമായിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്.
തനിക്കൊരു മകളുണ്ടെന്നുള്ള വിവരം ലേഖ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. നേരത്തെ ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലേഖ മകളെക്കുറിച്ച് പറഞ്ഞത്. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി എന്നായിരുന്നു പറഞ്ഞത്.
ഇത് വൈറൽ ആയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ടും ലേഖ മകളെ കുറിച്ച് പറഞ്ഞിരുന്നു. താൻ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ എന്നായിരുന്നു അന്ന് ലേഖ കുറിച്ചത്. 2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. ലിവിങ് ടുഗദറിന് ശേഷമായിരുന്നു വിവാഹം.
ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ലെന്നും മുൻപ് ഒരിക്കൽ എംജി പറഞ്ഞിരുന്നു. കാരണവും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല.
എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവൾ ചെയ്തു തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും എംജിയും പറഞ്ഞു. ലേഖയും മുമ്പ് ഒരിക്കൽ ഇരുവരുടേയും ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു തനിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല.
എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാൻഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയമെന്നാണ’ ലേഖ ശ്രീകുമാർ വ്യക്തമാക്കിയത്.