വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ഹിലയിപ്പോൾ.
ജോഷ് ടോക്സ് മലയാളത്തിലൂടെയായി ഹില തന്റെ ജീവിതകഥ പങ്കിട്ടിരുന്നു. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചായിരുന്നു ഹില സംസാരിച്ചത്. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. അതൊക്കെ എങ്ങനെ സാധിച്ചു എന്നതിനെ കുറിച്ചാണ് ഹില പറയുന്നത്. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്.
പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണ്. പ്ലസ് വൺ പ്ലസ് ടു സമയത്താണ് ജീവിതം മൊത്തത്തിൽ തിരിഞ്ഞുപോയത്. ആ സമയത്താണ് ഉപ്പയും ഉമ്മയും ഡിവോഴ്സായത്. ഉപ്പയ്ക്ക് വേറെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അതുവരെ സേഫ് സോണിൽ പോയ ജീവിതം ആയിരുന്നു.
സന്തോഷകരമായിരുന്ന കുടുംബജീവിതം തകര്‍ന്നടിഞ്ഞത് പെട്ടെന്നായിരുന്നു. വിദേശത്തായിരുന്ന ഉപ്പയ്ക്ക് ബിസിനസ് തുടങ്ങാനുള്ള ആവശ്യത്തിന് വേണ്ടിയായാണ് ഞങ്ങള്‍ താമസിക്കുന്ന വീട് വിറ്റത്. കുറച്ച് കാശ് മിച്ചംപിടിച്ചാണ് പുതിയൊരു വീട് വാങ്ങിയത്.
അതിനിടയിലായിരുന്നു ഉപ്പയ്ക്ക് മറ്റൊരു ഭാര്യയുണ്ടെന്നറിയുന്നത്. ആ ബന്ധത്തില്‍ മറ്റൊരു കുഞ്ഞുണ്ടെന്നും അറിഞ്ഞിരുന്നു. അങ്ങനെയാണ് ഉമ്മ ഉപ്പയുമായി ഡിവോഴ്‌സായത്. കേസും പോലീസ് സ്‌റ്റേഷനുമൊക്കെയായി അത്ര നല്ല അനുഭവങ്ങളൊന്നുമായിരുന്നില്ല അന്നുണ്ടായിരുന്നത്. വീട് എന്റെ പേരിലേക്ക് എഴുതിത്തരില്ലെന്നാ യിരുന്നു ഉപ്പ പറഞ്ഞത്.
അതോടെയാണ് പോലീസ് കേസായത്. ഞാന്‍ മരിച്ചാല്‍പ്പോലും എന്നെ കാണാന്‍ വരരുതെന്നും ഉപ്പ എന്ന അവകാശത്തെക്കുറിച്ച് പറയില്ലെന്നും വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടാല്‍ വീടെഴുതിത്തരാമെന്നായിരുന്നു പറഞ്ഞത്. പോലീസുകാര്‍ ഇടപെട്ടതോടെയാണ് അന്ന് ഉപ്പ വീടെഴുതിത്തന്നത്
കോടതിയും കേസും ഡിവോഴ്സുമൊക്കെയായി വലിയൊരു ട്രോമയായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഡിപ്രഷൻ. സ്‌കൂളിൽ പോവാനോ പുറത്ത് പോവാനോ ഒന്നും താൽപര്യമില്ലായിരുന്നു. നിങ്ങൾ രണ്ട് സ്ത്രീകൾ മാത്രമേയുള്ളോ, ഭർത്താവില്ലേയെന്ന് ഉമ്മയോട് ചോദിക്കും. ഉപ്പ എവിടെ എന്ന് എന്നോടും. നാട്ടുകാരുടെ ചോദ്യത്തിന് എനിക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു.
ഇടയ്ക്ക് തളർന്നെങ്കിലും പിന്നീട് വളരെ സ്മാർട്ടായി ഉമ്മ പോരാടുന്നുണ്ടായിരുന്നു. രാപ്പകലില്ലാതെ ട്യൂഷനെടുക്കുക. എന്നെ നന്നായി നോക്കുക എന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. ബ്യൂട്ടി പാർലറിലെ ജോലിക്ക് ശേഷം ട്യൂഷൻ. അതായിരുന്നു അന്നത്തെ ഷെഡ്യൂൾ. ഞാനിങ്ങനെ ഒരു ഗുണവുമില്ലാതെ ഇരുന്നാൽ ശരിയാവില്ലെന്ന് അന്ന് മനസിലായി.
ഉമ്മ എല്ലാവരുടേയും മുന്നിൽ എന്നെ പ്രൗഡാക്കാൻ ശ്രമിക്കുന്നതല്ലേ. അങ്ങനെയാണ് ഞാൻ പഠിച്ച് റാങ്ക് നേടിയത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് നേടുകയായിരുന്നു. ഉമ്മയ്ക്ക് സപ്പോർട്ടായി ഞാനും ട്യൂഷൻ എടുക്കുമായിരുന്നു. നമ്മളുടെ കൂടെ എന്നും ഉണ്ടാവുമെന്ന് വിചാരിക്കുന്നവർ ഒന്നും കൂടെയുണ്ടാവില്ല എന്ന് ഉപ്പ പോയപ്പോൾ തന്നെ മനസിലാക്കിയതാണ്.
എല്ലാം ടെംപററിയാണ്. നമുക്ക് നമ്മളേയുള്ളൂ എന്ന് മനസിലാക്കിയിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ പിജി ചെയ്യാൻ തീരുമാനിച്ചു, യൂട്യൂബ് ചാനൽ തുടങ്ങാനായി പലരും പറഞ്ഞിരുന്നു. 200 പേരായപ്പോഴേ കളിയാക്കലുകൾ ഇണ്ടായിരുന്നു. ഒരുപണിയും ഇല്ലാത്തവരാണ് ചാനൽ തുടങ്ങുന്നതെന്ന വിമർശനങ്ങൾ ഉണ്ടായിരുന്നു. നെഗറ്റീവ് കമന്റുകളിലൊന്നും തളരാതെ മുന്നേറുകയായിരുന്നു.
മാറ്റി വേറേ ഏതെങ്കിലും കണ്ടന്റെ ചെയ്യണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് സെ ക് സ് എജ്യുക്കേഷനെ കുറിച്ചും ഹൈജീൻ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചത്. അതിനിടയിൽ ഒരുപാട് പണി കിട്ടിയിരുന്നു. തോറ്റ് പിൻമാറില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.
ചാനൽ തുടങ്ങി ആദ്യ ദിവസം തന്നെ ഭീഷണി വന്നിരുന്നു. വീട്ടിൽ വന്ന് കമ്പിപ്പാര കു ത്തി ക്കേ റ്റും എന്നായിരുന്നു കമന്റ്. അത് കണ്ടപ്പോൾത്തന്നെ ഷോക്കായിപ്പോയി. അതിലൊന്നും തളരുന്നില്ലെന്ന് കണ്ടപ്പോൾ ഉമ്മയുടെ സെക്കൻഡ് മാര്യേജിനെക്കുറിച്ചുള്ള ചോദ്യങ്ങളായി.
നിനക്ക് എത്ര തന്തമാർ ഉണ്ടെന്നായിരുന്നു ചോദ്യം. വധ ഭീ ഷ ണി കളൊന്നും ഏൽക്കാതെ വന്നതോടെ ആണ് അത്തരത്തിലുള്ള ചോദ്യങ്ങൾ വന്നത്. ഇൻസ്റ്റഗ്രാമിലും മോട്ടിവേഷൻ വീഡിയോ ചെയ്യുന്നുണ്ടാ യിരുന്നു. ഒരുദിവസത്തെ എഫേർട്ടാണ് 5 മിനിറ്റ് കാണുന്ന വീഡിയോ. അതേക്കുറിച്ചൊന്നും ആർക്കും അറിയില്ലെന്നും ഹില പറഞ്ഞിരുന്നു. സ്വന്തം കഴിവിൽ വിശ്വസിക്കുകയെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
യൂട്യൂബ് വീഡിയോയിലൂടെയായി സജീവമായിരുന്നു ഞാന്‍. അതിനിടയിലാണ് വാപ്പ മരിക്കാന്‍ കിടക്കുമ്പോള്‍ വീഡിയോ ചെയ്യുന്നോ എന്ന് ചോദിച്ചുള്ള കമന്റുകള്‍ കണ്ടത്. എന്റെ വീഡിയോകളില്‍ മാത്രമല്ല എന്നെ കാണുന്നിടത്തെല്ലാം ഇത്തരം കമന്റുകളായിരുന്നു. അങ്ങനെയാണ് പിന്നീട് ഉപ്പയെക്കുറിച്ച് അന്വേഷിച്ചത്. അപ്പോഴാണ് അദ്ദേഹത്തിന് കാന്‍സറാണെന്നറിഞ്ഞത്.
മ ര ണ വാ ര്‍ ത്ത അറിഞ്ഞപ്പോള്‍ പോയിക്കാണണം എന്നുണ്ടായിരുന്നു. എന്നാല്‍ എന്നെ കാണിക്കില്ലെ ന്നായിരുന്നു അവരുടെ തീരുമാനം. അന്ന് ഉപ്പ പറഞ്ഞത് പോലെ മ രി ച്ചി ട്ടും കാണാനായില്ല. മ്മയ്ക്ക് രണ്ടാമതായൊരു ജീവിതപങ്കാളിയെ കണ്ടെത്തിയതിനെക്കുറിച്ചും ഹില പറഞ്ഞിരുന്നു. ഉമ്മയെ കല്യാണം കഴിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു.
ആദ്യമൊന്നും ഉമ്മ സമ്മതിച്ചിരുന്നില്ല, നിനക്ക് ഭ്രാന്താണോ, എന്തിന്റെ കേടാണോയെന്നൊക്കെയായിരുന്നു ചോദിച്ചത്. നല്ല ലോയലായിരിക്കണം, ജോലിയുണ്ടായിരിക്കണം എന്ന് ഞാന്‍ പ്രൊഫൈലില്‍ കൊടുത്തിരുന്നു. വരുന്ന മറുപടികളെല്ലാം ഞാനായിരുന്നു സ്‌ക്രീനിംഗ് നടത്തിയത്.
ഉപ്പാനെ മാത്രമേ ഞാന്‍ സോര്‍ട്ട് ചെയ്തുള്ളൂ. ഉപ്പാടെ പേര് മറച്ചുവെക്കേണ്ടതില്ല, ആ പേര് പറയാനാണ് എനിക്കിഷ്ടം. ഉപ്പാനെ ബൊക്കെ കൊടുത്ത് സ്വീകരിച്ചയാള്‍ ഞാനാണ്. ജീവിതത്തിലൊരുപാട് സന്തോഷം അനുഭവിച്ച സമയമായിരുന്നു അത്.
എനിക്ക് ഇന്നയാളുടെ മകൾ, സഹോദരി എന്ന തരത്തിൽ അറിയപ്പെടാൻ ഇഷ്ടമില്ല. എന്റെ കഴിവിലൂടെ എന്നെ അറിയപ്പെടാനാണ് ഇഷ്ടം. അതാണ് പിജിക്കൊപ്പമായി ഞാനൊരു സംരംഭം തുടങ്ങാൻ നോക്കുന്നത്. മാസങ്ങളായി കഷ്ടപ്പെട്ടാണ് ഞാൻ ഇതിലേക്ക് വന്നത്. അധികം വൈകാതെ ലോഞ്ച് ചെയ്യുമെന്നും അതിന് ശേഷം അതേക്കുറിച്ച് വിശദീകരിക്കാമെന്നും ഹില വ്യക്തമാക്കി.
യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചും അവയെ ശക്തമായി നേരിട്ടതിനെ കുറിച്ചുമായിരുന്നു ഹില തുറന്നുപറഞ്ഞത്. സ്വന്തം കഴിവിൽ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയ ഹിലയുടെ ജീവിതകഥ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.