എന്നേക്കാൾ പ്രായമുള്ളവർ എന്റെ സൈസ് കണ്ടിട്ട് അങ്ങനെ വിളിക്കാറുണ്ട്, എന്റെ ശരീരത്തെ ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ: വീണാ നായർ

1222

മനിസ്‌ക്രീൻ സിരിയലുകളിലൂടെ എത്തി പിന്നീട് സിനിമാരംഗത്തും സജീവമായ നടിയാണ് വീണാ നായർ. ബിജുമേനോൻ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് പ്രസിഡന്റായി എത്തിയതോടെ യാണ് സിനിമാ നടി എന്ന നിലയിൽ വീണാ നായർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

പിന്നീട് പല സിനിമകളിലും ചെറിയ വേഷങ്ങളിൽ എത്തി വീണ ബിഗ് ബോസ് മലയാളം പകിപ്പ് സീസൺ 2 ൽ എത്തിയതോടെ കൂടുതൽ പ്രശസ്ത ആവുകയായിരുന്നു. ഇപ്പോഴിതാ മറിയം എന്ന പുതിയ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് വീണാ നായർ.

Advertisements

മറിയത്തിലെ കഥാപാത്രത്തിനായി താൻ വണ്ണം കുറക്കുകയാണെന്നും താരം പറയുന്നു. അതേ സമയം പലപ്പോഴും ബോഡി ഷെയിമിങ്ങിന് താൻ ഇരയായിട്ടുണ്ടെന്നും വീണാ നായർ പറയുന്നു. സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തുറന്നുപറച്ചിൽ നടത്തിയത്.

വീണ നായരുടെ വാക്കുകൾ ഇങ്ങനെ:

എന്നാ വണ്ണമാ എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. അപ്പോൾ എന്തെങ്കിലും തിരിച്ചുപറഞ്ഞ് അവരെ കളിയാക്കി വിടും. നാളെ ഞാൻ മെലിഞ്ഞാലും ചോദിക്കും അയ്യോ ഇതെന്താ ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് ഷുഗറുണ്ടോ എന്നൊക്കെ. ബോഡി ഷെയിമിങ് എന്ന കാര്യം ഒരിക്കലും മാറാൻ പോകുന്നില്ല.

എന്നേക്കാൾ പ്രായമുള്ളവർ എന്റെ സൈസ് കണ്ടിട്ട് ചേച്ചീ എന്ന് വിളിക്കാറുണ്ട്. ആദ്യമൊക്കെ അങ്ങനെ വിളിക്കല്ലേ, ഞാൻ നിങ്ങളേക്കാൾ ഇളയതാണെന്ന് പറയുമായിരുന്നു. ഇപ്പോൾ ആരേയും തിരുത്താറില്ല. എന്റെ ശരീരത്തെക്കുറിച്ച് ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ. ഞാൻ പണ്ടുമുതലേ ഇങ്ങനെയാണ്.

പിന്നെ വണ്ണം കൊണ്ട് എനിക്ക് കരിയറിൽ പ്രശ്നങ്ങൾ വരും. അതുകൊണ്ട് മാത്രമാണിപ്പോൾ ഡയറ്റും വ്യായാമവുമൊക്കെ ശീലിക്കുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് താരം പറഞ്ഞു.

തനിക്ക് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ബിഗ് ബോസിന് ശേഷം അതുമാറി ഇപ്പോൾ മനസ് ഫ്രീയായി. വർക്കിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റി. അതുവരെ ഓരോരോ പ്രൊജക്ടുകളും ചെയ്തുപോരുന്നു എന്നല്ലാതെ സീരിയസായി വർക്ക് കിട്ടാനായി ശ്രമിക്കാറില്ലായിരുന്നു.

ഓരോരോ പ്രശ്നങ്ങളിൽ മനസ് തൂങ്ങിക്കിടക്കും. ഇപ്പോൾ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ്ബോസിന് ശേഷം പഠിച്ചു. ശരിക്കുപറഞ്ഞാൽ ഈ ഒരു മനസാന്നിധ്യത്തോടെ ഞാൻ ബിഗ്ബോസിൽ പോയിരുന്നെങ്കിൽ അതുപോലെ കരയില്ലായിരുന്നു എന്നും വീണ വ്യക്തമാക്കുന്നു.

Advertisement