പൃഥ്വിരാജിനെ സംവിധാനം ചെയ്ത് മോഹൻലാൽ, ബറോസിലെ പുതിയ ലൊക്കേഷൻ ചിത്രം വൈറൽ

73

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം ദ കംപ്ലീറ്റ് ആക്ഠർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. വാസ്‌കോഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. വാസ്‌കോഡ ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.

ഒരു ദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.

Advertisements

ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. . മോഹൻലാലിനോടൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ പൃഥ്വിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല.

നേരത്തെ നടന്ന ബറോസിന്റെ പൂജാ ചടങ്ങുകളിൽ മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർതാരം ദിലീപ്, സംവിധായകരായ പ്രിയദർശൻ, സിബി മലയിൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഈ ചിത്രത്തിൽ മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബറോസിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ്. പൃഥ്വരാജ് ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വരാജിനോട് സീനുമായി ബന്ധപ്പെട്ട് എന്തോ സംസാരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ലാലേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന പൃഥ്വിയെയാണ് ചിത്രത്തിൽ കാണുന്നത്.

ബറേസ് മോഹൻലാൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. ഇതിന് മുൻപും ബറോസിന്റ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

മോഹൻലാൽ ആക്ഷനും കട്ടും പറയുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രം പുറത്തു വന്നിരിക്കുന്നത്. എന്തായാലും ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രവും ഏറ്റെടത്ത് വൈറലാക്കിയിരിക്കുകയാണ്.

Advertisement