ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ റിയൽ വിന്നർ ഡോക്ടർ രജിത് കുമാറാണെന്ന് നടിയും അവതാരകയും ബിഗ് ബോസിലെ ഒരു മൽസരാർത്ഥിയുമായ ആര്യ.
അസാധ്യ ഗെയിമറാണ് അദ്ദേഹമെന്നും നല്ല രീതിയിൽ ഹോംവർക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നതെന്നും സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധമെന്നും ആര്യ പറയുന്നു. ആര്യയുടെ വാക്കുകൾ ഇങ്ങനെ: എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ റിയൽ വിന്നർ ഡോക്ടർ രജിത് കുമാറാണ്.
അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു റെവല്യൂഷൻ ആയി മാറിയ മറ്റൊരു മൽസരാർഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂർണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു.24 മണിക്കൂർ ആ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളിൽനിന്ന് ഒരു മണിക്കൂർ മാത്രമാണ് പുറത്തേക്ക് പോകുന്നത്.
ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാൻ നമുക്ക് സാധിക്കണം. നല്ല രീതിയിൽ ഹോംവർക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്പതിയിൽ വീഴാത്ത മലയാളികൾ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല.
ആ പ്രശ്നം അവിടെ തീർന്നുവെന്ന് വിചാരിച്ച് ഞങ്ങൾ അത് വിട്ടുകളയും. പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നിൽ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങൾ അറിയുന്നത്. ഞങ്ങൾക്കിടയിൽ എന്ത് പ്രശ്നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുൻപ് അതെല്ലാം പറഞ്ഞുതീർക്കാറുണ്ട്.
അതൊന്നും പ്രേക്ഷകർ കണ്ടിട്ടില്ല. ഒരു മണിക്കൂർ നേരത്തെ കാഴ്ചകൾകൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുത്.’ വനിതയുമായുള്ള അഭിമുഖത്തിൽ ആര്യ പറഞ്ഞു.