കഴിഞ്ഞ ദിവസമാണ് മലയാലികളുടെ പ്രിയപ്പെട്ട യുവനടൻ ബാലയെ കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രി ഐസിയുവിൽ ആയിരുന്നു നടനെ പ്രവേശിപ്പിച്ചത്.
ഇപ്പോഴിതാ ആരാധകരെ ആശ്വാസത്തിലാക്കി ബാലയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ആശുപ്രത്രിയിൽ ഇപ്പോൾ നൽകുന്ന ചികിത്സകളെ തുടർന്ന് ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടർചികിത്സയുടെ കാര്യത്തിൽ അടക്കം ഡോക്ടർമാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്.
അതേസമയം മാസങ്ങൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിലാണ് ബാലയുംഎന്നാണറിയുന്നത്.
ആശുപത്രിയിൽ ബാലയെ കാണാൻ മകൾ അവന്തിക കഴിഞ്ഞ ദിവസം എത്തിയിരുന്നു. അമ്മ അമൃത സുരേഷിന് ഒപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിൽ എത്തിയത്.
അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. മകളെ കാണണമെന്ന് ബാല തന്നെ കാണാൻ വന്ന നിർമ്മാതാവ് ബാദുഷയോടും നടൻ ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ബാലയുടെ രോഗാവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എല്ലാം വ്യാജ വാർത്തകൽ ആണെന്നും അമൃതയെയും മകളെയും കണ്ടു മുക്കാൽ മണിക്കൂറോളം ബാല സംസാരിച്ചുവെന്നും ബാലയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബാലയുടെ സഹോദരനും മുൻഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു. ഏകദേശം മുക്കാൽ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയിൽ ബാലയ്ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ്. ഞാൻ അടക്കം ആശുപത്രിയിൽ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓൺലൈൻ ന്യൂസിൽ വായിച്ചിട്ടാണ്. ഓൺലൈൻ ന്യൂസിൽ പറഞ്ഞതിൽ നിന്നും രാപ്പകൽ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയിൽ കണ്ടത്.
ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാൻ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേർന്ന് തീരുമാനിക്കും എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ ബാല ഐ സി യുവിലാണ്. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബാല ആശുപത്രിയിൽ ആയത് അറിഞ്ഞ് നടൻ ഉണ്ണി മുകുന്ദനും ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. ബാലയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടില്ല. ഡോക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ എല്ലാവിധ ചികിത്സയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലയെ കാണാൻ സംഗീത സംവിധായകനും അമൃത സുരേഷിന്റെ ഇപ്പോഴത്തെ പങ്കാളിയുമായ ഗോപി സുന്ദറും ആശുപത്രിയിലെത്തിയിരുന്നു. ഇതിനിടെ ഉണ്ണി മുകുന്ദനൊപ്പം കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചെന്ന് ബാലയെ സന്ദർശിച്ച വിവരം നിർമ്മാതാവ് എൻ എം ബാദുഷ ഫേസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ബാലയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും രോഗ ശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ബാലയെ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് അഭിരാമി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. She is still at the hospital.. with him .. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് ..
നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour.
നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല ..