പുലിമുരുകന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തലുമായി സംവിധായകൻ വൈശാഖ്

375

ഒരുപിടി പടുകൂറ്റൻ ഹിറ്റുതൾ ാെരുക്കി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ താരമാണ് വൈശാഖ്. സഹ സംവിധായകനായി സിനിമ എത്തിയ വൈശാഖ് 2010 ൽ പുറത്ത് ഇറങ്ങിയ പോക്കരിരാജ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും യൂത്ത് ഐക്കൺ പൃഥ്വിരാജും ഒന്നിച്ചെത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം അദ്ദേഹം ഒരുക്കിയ സീനിയേഴ്സ്, മല്ലുസിംഗ്, സൗണ്ട് തോമ, മധുരരാജ, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നു.

Advertisements

വൈശാഖ് സംവിധാനം ചയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. അന്ന ബെൻ, റോഷൻ മാത്യു, ഇന്ദ്രജിത് സുകുമാരൻ, സിദ്ദീഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, മുത്തുമണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. മാർച്ച് 11ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് ഓരോ വൈശാഖ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നത്.

Also Read
പരസ്യമായി ചുണ്ടിൽ ചുംബിച്ച് മഹീനയും റാഫിയും, കുറച്ച് ഓവറായെന്ന കമന്റുമായി ആരാധകർ

അതേ സമയം പ്രഖ്യാപനം മുതൽ തന്നെ മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വൈശാഖ് ചിത്രം ആയിരുന്നു പുലിമുരുകൻ. പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാംഭാഗത്തിനെ കുറിച്ച് പറയുകയാണ് സംവിധായകൻ വൈശാഖ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുലിമുരുകന് ഒരു രണ്ടാംഭാഗം ചിന്തിക്കുന്നില്ലെന്നാണ് സംവിധായകൻ പറയുന്നത്. സംവിധായകൻ എന്ന നിലയിൽ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വൺ ടൈം വണ്ടർ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് പറഞ്ഞു.

വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ

പുലി മുരുകൻ രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയിൽ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അതിനെ കുറിച്ചൊരു ചർച്ച നടത്തിയിട്ടേയില്ല. പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല.അത് ഒരു വൺ ടൈം വണ്ടർ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല.

അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ലെന്ന് വൈശാഖ് പറഞ്ഞു. ഇതുപോലെ മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റർ രാജാ എന്നൊരു കാർഡ് കാണിച്ചിരുന്നു. അതിനൊരു തുടർച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാൻ ഉണ്ടായിട്ടില്ലെന്നും സംവിധായകൻ പറയുന്നു.

മോൺസ്റ്ററിന് മുമ്പ് ആദ്യം മമ്മൂക്കയെ വെച്ചുള്ള പടമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ന്യൂയോർക്ക് എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗിന് വേണ്ടിയുള്ള പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് അപ്രതീ ക്ഷിത മായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട സിനിമ ആയതിനാലും അങ്ങനെയൊരു സാഹചര്യം അല്ലാത്തതിനാലും അത് നിർത്തിവെച്ചു.

Also Read
പെർഫെക്റ്റ് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു, എല്ലാവരുടെയും പരാതി തീർത്ത് ജീവിക്കാൻ പറ്റുല്ല; അശ്വതി ശ്രീകാന്ത്

അതിനു ശേഷം എല്ലാവരേയും പോലെ വീട്ടിലിരിക്കേണ്ടി വന്നു. ആ സമയത്താണ് മോൺസ്റ്ററിന്റെ പ്രവർത്തനങ്ങൾ ഓണായതെന്ന് വൈശാഖ് പറയുന്നു. മോഹൻലാൽ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഉദയ കൃഷ്ണയാണ് തിരക്കഥ.

റാഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നൈറ്റ് ഡ്രൈവാണ് ഉടൻ റിലീസ് ചെയ്യുന്ന വൈശാഖ് ചിത്രം. മാർച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, മുത്തുമണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Advertisement