മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അഭനേത്രിയും ആണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കി ആയിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ചാനലിൽ അവതാരകയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് മുന്നിൽ സുപരിചിതയാവുന്നത്.
മലയാളത്തിലെ ഏറ്റവും മികച്ച അവതാരക എന്ന പട്ടം കുറഞ്ഞ കാലം കൊണ്ടാണ് അശ്വതി ശ്രീകാന്ത് നേടി എടുത്തത്.
ശക്തമായ നിലപാടുകളിലൂടെയും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന സന്ദേശങ്ങളിലൂടെയും സോഷ്യൽ ലോകത്തും നിറഞ്ഞ് നിൽക്കുകയാണ് അശ്വതി. അതേ സമയം രണ്ടാമതും അമ്മയായതിന്റെ സന്തോഷത്തിലാണ് അശ്വതി. ഇപ്പോഴിതാ വനിതാ ദിനതത്തിൽ ശക്തമായൊരു സന്ദേശവുമായിട്ടാണ് അശ്വതി ശ്രീകാന്ത് എത്തിയിരിക്കുന്നത്.
ആരാധകർ പ്രതീക്ഷിച്ചിരുന്നത് പോലൊരു കുറിപ്പ് തന്നെയാണ് നടി പങ്കുവെച്ചതും. ഏറ്റവും നല്ല മകൾ, ഏറ്റവും നല്ല പെങ്ങൾ, ഏറ്റവും നല്ല കൂട്ടുകാരി, ഏറ്റവും നല്ല കാമുകി, ഭാര്യ, അമ്മ, മരുമകൾ, ഏറ്റവും നല്ല ഉദ്യോഗസ്ഥ അങ്ങനെ ആവാൻ ആയിരുന്നു ആഗ്രഹം. അങ്ങോട്ടേക്കെത്താനുള്ള കൈകാലിട്ടടി മാത്രമായിരുന്നു ജീവിതം.
എന്നിട്ടോ? പോരാ, കുറച്ച് കൂടി സമയം ഞങ്ങൾക്ക്, കുറച്ച് കൂടി അദ്ധ്വാനം ഞങ്ങൾക്ക്, കുറച്ചു കൂടി പരിഗണന ഞങ്ങൾക്ക്, കുറച്ച് കൂടി ശ്രദ്ധ ഞങ്ങൾക്ക്, കുറച്ച് കൂടി ‘നിന്നെ’ ഞങ്ങൾക്ക് വേണമെന്ന് ചുറ്റുമുള്ളവർ നിരന്തരം ഓർമിപ്പിച്ചു, പരാതിപ്പെട്ടു, പരിഭവിച്ചു.
നല്ലതെന്ന് പറയിപ്പിക്കൽ മാത്രം അല്ല ജീവിതം എന്ന് അപ്പോഴാണ് എനിക്ക് വെളിപാട് ഉണ്ടായത്. നാളെയോടി എത്തേണ്ട ഇടങ്ങളോർത്ത് ഭാരം പേറിയ നെഞ്ചിന്, തല പി ള ർ ക്കുന്ന വേദനയുമായി ഉറങ്ങാൻ പോയ രാത്രികൾക്ക്, തൊട്ടാൽ പുളയുന്ന പി ൻ കഴുത്തിലെ ക ല്ലി പ്പുകൾക്ക്, താണു പോയ കൺതടങ്ങൾക്ക്, ആരാണ് നന്ദി പറഞ്ഞിട്ടുള്ളത്.
പോട്ടെ, ആഗ്രഹിച്ചിട്ട് പോകാതിരുന്ന യാത്രകളെ, മാറ്റി വച്ച നൂറ് നൂറ് സന്തോഷങ്ങളെ കടമ എന്നല്ലാതെ ആരാണ് വിശേഷിപ്പിച്ചിട്ടുള്ളത്? അങ്ങനെയാണ് ‘പെർഫെക്റ്റ്’ ആവാനുള്ള ശ്രമം ഉപേക്ഷിച്ച് പറ്റും പോലെ മാത്രം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അതാണ് ഞാൻ എന്നോട് കാണിച്ച ഏറ്റവും വലിയ നീതിയും.
എല്ലാരുടേം പരാതി തീർത്തിട്ടൊന്നും ജീവിക്കാൻ പറ്റൂല്ലടീന്ന് ഇന്ന് രാവിലെ കൂടെ പറഞ്ഞ അമ്മയ്ക്കും ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ സകലർക്കും വനിതാ ദിന ആശംസകൾ. ഒപ്പം നിന്ന് ഈ യാത്ര മനോഹരമാക്കുന്ന പുരുഷന്മാരോട് സ്നേഹം. എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി ശ്രീകാന്ത് പറയുന്നത്.