ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് ചക്കപ്പഴം എന്ന സീരിയൽ. കഴിഞ്ഞ ആഴ്ച ആയരുന്നു ചക്കപ്പഴം സീരിയൽ താരം റാഫിയുടെ വിവാഹം. സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹമായിരുന്നു റാഫിയുടേയും മഹീനയുടേയും.
വിവാഹ ആഘോഷത്തിന്റെ ആർപ്പു വിളികൾ എല്ലാം കെട്ടടങ്ങിയ ശേഷം വീണ്ടും യൂട്യൂബ് വീഡിയോയുമായി സജീവം ആയിരിയ്ക്കുകയാണ് റാഫിയുടെ ഭാര്യ മഹീന. ഇൻസ്റ്റാഗ്രാമിലും മഹീന വളരെ സജീവമാണ്. വിവാഹ റിസപ്ഷൻ ചടങ്ങിൽ പകർത്തിയ ഒരു സുന്ദരമായ ചിത്രം മഹീന പങ്കുവെച്ചിരിക്കുകയാണ്.
Also Read
ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി, സന്തോഷ വാർത്ത പങ്കുവച്ച് റാഫിയുടെ ഭാര്യ മഹീന
ഈ ചിത്രം കണ്ട ചിലർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കമന്റ് ബോക്‌സുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ചിത്രം കാണുമ്പോൾ അഡാർ ലവ് സിനിമയിലെ രംഗം ഓർമ്മ വരുന്നെന്നും ഒരാൾ കുറിച്ചിട്ടുണ്ട്. ചുണ്ടിൽ ഉമ്മ വെക്കുന്ന റാഫിയെയും മഹീനയെയുമാണ് ചിത്രത്തിൽ കാണുന്നത്.
വിവാഹ റിസപ്ഷൻ വേളയിൽ അണിഞ്ഞ കോസ്റ്റ്യൂമിലുള്ള ചിത്രമാണ് മഹീന പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് അൽപം കൂടി പോയെന്നാണ് ചിലരുടെ കമന്റ്. എന്നാൽ മഹീനയെ പിന്തുണച്ച് കൊണ്ടും പലരുമെത്തുന്നുണ്ട്.എന്നാൽ റാഫിയും കമന്റുമായി എത്തിയിട്ടുണ്ട്. ഔ എന്നാണ് റിഫയുടെ കമന്റ്.
കിസ്സിങ് ഇമോജിയും റാഫി കമന്റിനൊപ്പം ചേർത്തിട്ടുണ്ട്. വിവാഹ ശേഷം റാഫി കാർ വാങ്ങിയ വിശേഷവും മഹീന പങ്കുവെച്ചിരുന്നു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കാർ എന്നാണ് റാഫി പറയുന്നത്. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് റാഫിയും മഹീനയും വിവാഹിതരായത്.
ചക്കപ്പഴം കണ്ട് ഇഷ്ടം തോന്നിയ മഹീന പ്രണയം അങ്ങോട്ട് പ്രപ്പോസ് ചെയ്യുകയായിരുന്നു. കണ്ടപ്പോൾ റാഫിയ്ക്കും ഇഷ്ടപ്പെട്ടു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രമായിട്ടാണ് റാഫി എത്തുന്നത്.