ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി, സന്തോഷ വാർത്ത പങ്കുവച്ച് റാഫിയുടെ ഭാര്യ മഹീന

12476

മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും ജനപ്രിയമായ ഹാസ്യ പരമ്പരകളിൽ ഒന്നാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. ഉപ്പും മുളകും പരമ്പര അവസാനിച്ച ശേഷമാണ് ചക്കപ്പഴം ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. പുതുമുഖങ്ങൾ ആയിരുന്നു ചക്കപ്പഴത്തിൽ കേന്ദ്ര കഥാപാത്രങ്ങളായവരിൽ ഏറെയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി ഈ പരമ്പര.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അശ്വതി ശ്രീകാന്ത്, അമൽ രാജ്ദേവ്, ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, അർജുൻ, റാഫി തുടങ്ങിയവർ ചേർന്നായിരുന്നു. ചക്കപ്പഴത്തിൽ ആശയെന്ന മരുമകളായി അഭിനയിക്കുന്ന അശ്വതി ശ്രീകാന്തിനും സുമേഷ് ആയി അഭിനയിക്കുന്ന റാഫിക്കും സീരിയലിലെ പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

Advertisements

വെബ് സീരിസുകളിലൂടെയും ടിക്ക് ടോക്ക് വീഡിയോകളിലൂടേയുമാണ് റാഫി പ്രേക്ഷക ശ്രദ്ധ നേടിയത്. ശേഷമാണ് ചക്കപ്പഴം സീരിയലിൽ അവസരം ലഭിച്ചത്. കഴിഞ്ഞ ആഴ്ച ആയിരുന്നു റാഫിയുടെ വിവാഹം. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Also Read
പെർഫെക്റ്റ് ആവാനുള്ള ശ്രമം ഉപേക്ഷിച്ചു, എല്ലാവരുടെയും പരാതി തീർത്ത് ജീവിക്കാൻ പറ്റുല്ല; അശ്വതി ശ്രീകാന്ത്

പൊന്നിൽ കുളിച്ചാണ് മറീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിന് എത്തിയത്. ചക്കപ്പഴം പരമ്പരയിലെ സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹമാണ് ചക്കപ്പഴം സീരിയൽ താരം റാഫിയുടെ വിവാഹം.

വിവാഹ ആഘോഷത്തിന്റെ ആർപ്പു വിളികൾ എല്ലാം കെട്ടടങ്ങിയ ശേഷം വീണ്ടും യൂട്യൂബ് വീഡിയോയുമായി സജീവം ആയിരിയ്ക്കുകയാണ് റാഫിയുടെ ഭാര്യ മഹീന. ഇപ്പോഴിതാ ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി എന്ന കാപ്ഷനോടെയുള്ള മഹീനയുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്.

വിവാഹ ശേഷമുള്ള മഹീനയുടെ ആദ്യത്തെ വീഡിയോ മറ്റൊന്നിനെ കുറിച്ചുമല്ല, റാഫി പുതിയ കാർ വാങ്ങി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കാർ എന്നാണ് റാഫി പറയുന്നത്. അനിയനൊപ്പം പോയാണ് കാർ എടുത്തിട്ട് വന്നത്. കാറിനെ തലങ്ങും വിലങ്ങും വീഡിയോ എടുത്ത് മഹീന വ്ളോഗിൽ പങ്കുവച്ചു.

ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ടിക്ക് ടോക്കിലൂടെയാണ് റാഫിയുടെ അരങ്ങേറ്റം. തുടർന്ന് ചക്കപ്പഴത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ചു കൗതുകം എന്താണെന്ന് വച്ചാൽ, സീരിയലിൽ റാഫി അവതരിപ്പിയ്ക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നതിന് തൊട്ട് പിന്നാലെയാണ് റിയൽ ലൈഫിലും വിവാഹം നടന്നത്

ചക്കപ്പഴത്തിൽ എത്തും മുൻപേ സിനിമയിലാണ് റാഫി എത്തപെടുന്നത്. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്.

Also Read
സാന്ത്വനം സിനിമയായാൽ ബാലനും ദേവിയുമായി മമ്മൂട്ടിയും ഗീതയും, സഹോദരങ്ങളായി യുവതാരങ്ങളും : വൈറലായി കാസ്റ്റിംഗ്

Advertisement