ദുൽഖറും ഫഹദും കഴിവുള്ള നടൻ, പ്രണവ് കൊച്ചു പയ്യൻ, മോഹൻലാലും സുചിത്രയും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു: തുറന്നു പറഞ്ഞ് കൊല്ലം തുളസി

680

ദുൽഖർ സൽമാനും ഫഹദ് ഫാസിലും പ്രണവ് മോഹൻലാലും പൃഥ്വിരാജും, ഗോകുൽ സുരേഷും, കാളിദാസ് ജയറാമും ഒക്കെ മലയാള സിനിമയിലെ താരപുത്രന്മാരാണ്. താരുപുത്രന്മാരെന്ന ലേബലിൽ കടന്നു വരികയും പിന്നീട് സിനിമയിൽ സ്വന്തമായൊരു ഇടം നേടുകയും ചെയ്തവരാണ് ഇവരെല്ലാം.

ഇപ്പോഴിതാ മലയാള സിനിമയിലെ ചില താരപുത്രന്മാരെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവെക്കുകയാണ് കൊല്ലം തുളസി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

പ്രണവിന്റെ ഞാൻ കണ്ടിട്ടുണ്ട്. കാളിദാസന്റെ ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരിൽ എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാൾ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.

Also Read
ഭീഷ്മ പർവ്വം തരംഗത്തിനിടെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ, മരണമാസ്സെന്ന് ആരാധകർ

മമ്മൂട്ടിയുടെ മകൻ ആണെന്നുള്ള കാര്യം ദുൽഖർ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാൻ കിടക്കുന്നേയുള്ളൂ. പ്രണവിനെ കാണുമ്പോൾ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓർമ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിർബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹൻലാലും സുചിത്രയും നിർബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്.

പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളർന്നു വരും. ഈ മക്കളൊക്കെ വളർന്നു വരണമെങ്കിൽ അച്ഛന്മാർ ഒതുങ്ങണം. സുരേഷ് ഗോപിയടക്കം. അച്ഛനും മകനുമൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം കാണില്ലേ. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോൾ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛൻ ആഗ്രഹിക്കുക?

സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാർത്ഥിക്കുമോ? അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവർ രക്ഷപ്പെടുന്നതും. അതില്ലാതെ പോയവരൊക്കെയും രക്ഷപ്പെടാതെ പോയിട്ടുണ്ട്. വേറെ ആരുടെയൊക്കെ മക്കൾ സിനിമയിൽ വന്നിട്ടുള്ളതാണ്. ഫഹദ് ഫാസിൽ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്. ഞങ്ങൾ ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്.

അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വമുണ്ട്. ഞാൻ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എന്നിട്ടും എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വം വളരെ വലുതായിരുന്നു. പഴയ ആൾക്കാരെ കാണുമ്പോൾ നല്ല വാക്ക് പറയാനും ചിരിക്കാനും ബഹുമാനിക്കാനും ഒക്കെ കാണിക്കുന്ന ഗുരുത്വം വളരെ പ്രധാനമാണ്. പിന്നെ പൃഥ്വിരാജുണ്ട്.

Also Read
പരസ്പരം അവസരങ്ങൾ തട്ടിയെടുത്തു, അഭിഷേക് കൂടെ അഭിനയിക്കുന്നത് വിലക്കി; ഐശ്വര്യറായി പ്രിയങ്ക ചോപ്ര പോരിന് പിന്നിലെ കഥകൾ ഇങ്ങനെ

പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങൾ ഒരുമിച്ച് അഭിനയി ക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാമെന്ന് കൊല്ലം തുളസി പറയുന്നു. നേരത്തെ തന്റെ പേരിനെ ചൊല്ലിയുണ്ടായ സംഭവങ്ങളെക്കുറിച്ചും കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ചെന്നപ്പോൾ തനിക്ക് എസി റൂം അനുവദിച്ചുവെന്നും നല്ല ഭക്ഷണവും മദ്യവും നൽകിയെന്നുമാണ് കൊല്ലം തുളസി പറയുന്നത്.

ഞാൻ ഭക്ഷണം കഴിച്ച ശേഷം രണ്ട് പെഗ്ഗും എടുത്ത് അടിച്ച് കിടന്നു. നല്ല ക്ഷീണം ഉണ്ടായതിനാൽ വേഗം കയറി കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പകുതി ഉറക്കമായി. അപ്പോൾ ആരോ പതിയെ കതക് പകുതി തുറന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി വന്നു. ഞാൻ എസിയുടെ തണുപ്പ്് കാരണം തലയിലൂടെ പുതപ്പ് മൂടി കിടക്കുകയായിരുന്നു. അയാൾ എന്റെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ എന്നെ തടവാൻ തുടങ്ങി. തടവി തടവി വന്നപ്പോൾ ഇത് പെണ്ണ് അല്ലെന്ന് അങ്ങേർക്ക് മനസിലായി. അതോടെ അയാൾ പോയി ലൈറ്റ് ഇട്ടു. ആരെടാ നീ എന്ന് ചോദിച്ചു എന്നാണ് കൊല്ലം തുളസി പറഞ്ഞത്.

ഞാനാണ് കൊല്ലം തുളസിയെന്ന് പറഞ്ഞപ്പോൾ നീീയാണോ കൊല്ലം തുളസിയെന്ന് ദേഷ്യപ്പെടുകയായിരുന്നുവെന്നാണ് അ്ദ്ദേഹം പറഞ്ഞത്. മറ്റൊരിക്കൽ. ഒരിക്കൽ ഒരു സിനിമയുടെ പരിപാടി നടക്കുകയായിരുന്നു. അവതാരിക പരിചയപ്പെടുത്തിയത് ശ്രീമതി കൊല്ലം തുളസിയെന്നായിരുന്നു. താൻ എപ്പോഴാണ് പെണ്ണായതെന്ന് മമ്മൂട്ടി ചോദിച്ചു.

ഞാൻ വേദിയിൽ വച്ച് തന്നെ അവതാരകയോട് ഞാൻ ശ്രീമതിയല്ലെന്ന് പറയുകയായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു. ശരിക്കും പേര് തുളസീധരൻ നായർ എന്നാണ്. പക്ഷെ കലാരംഗത്ത് അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement