എന്റെ കെട്ടിപ്പിടുത്തവും സംസാരവും നിൽപ്പും മലയാളികൾക്ക് അന്ന് സ്വീകാര്യമായിരുന്നില്ല: തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

159

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ഐഡിയ സ്റ്റാർ സിംഗർ ആരംഭിച്ചപ്പോൾ മലയാളികളെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയതും ആകർഷിച്ചും അമ്പരപ്പിച്ചതും ആ പരിപാടിയുടെ അവതാരകയായ രഞ്ജിനി ഹരിദാസ് ആയിരുന്നു.

അന്നേ വരെയുള്ള മലയാള ടെലിവിഷനിലെ അവതരണ ശൈലിയെ തന്നെ മാറ്റിയെഴുതിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും രഞ്ജിനിയെ വെല്ലുന്നൊരു അവതാരകയെ മലയാളികൾ കണ്ടിട്ടില്ല. ഇപ്പോഴും രഞ്ജിനിയുടെ തട്ട് താണ് തന്നെയിരിക്കുകയാണ്.

Advertisements

Also Read
ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലമുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

എന്നാൽ തന്റെ കരിയറിന്റെ തുടക്കക്കാലം അത്ര സുഖകരമായിരുന്നില്ലെന്നാണ് രഞ്ജിനി പറയുന്നത്. ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് താൻ മുന്നേറിയതെന്ന് താരം പറയുന്നു. തുടക്കക്കാലത്ത് തന്റെ രീതി അംഗീകരിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

ഈ പരിഷ്‌കാരിക്ക് എന്താണ് മലയാളം ചാനലിൽ കാര്യമെന്നായിരുന്നു പലരും ചോദിച്ചിരുന്നതെന്ന് രഞ്ജിനി പറയുന്നു. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്.
2007ലാണ് എന്നെ ആളുകൾ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നിൽ നിൽക്കുന്ന സമയമാണ്.

ഏഷ്യാനെറ്റിലെ തന്നെ സാഹസിക ലോകത്തിൽ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാർ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതെന്ന് രഞ്ജിനി പറയുന്നു. താനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് തന്റെ ക്യാരക്ടർ.

അക്കാലത്ത് തന്റെ പോലത്തെ സംസാരം, നിൽക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകൾ എക്‌സ്‌പോസ്ഡ് ആയിരുന്നില്ലെന്ന് രഞ്ജിനി ഓർക്കുന്നു. ഒരു നഗരത്തിൽ വളർന്നത് കൊണ്ട് ആ രീതികൾ തനിക്ക് ശീലമായിരുന്നു.

പക്ഷേ, ആളുകൾക്ക് അതൊരു കൺഫ്യൂഷൻ ആയിരുന്നു എന്നും രഞ്ജിനി പറയുന്നു. പരിഷ്‌കാരിക്ക് മലയാളം ചാനലിൽ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നിൽക്കുമ്പോഴും
ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകൾ എന്നെ സ്വീകരിച്ചു.

അത് ഞാൻ നന്നായി ചെയ്തില്ലായിരുന്നെങ്കിൽ ബാക്കിയെല്ലാം പ്രശ്‌നത്തിലായേനെ എന്നു തോന്നുന്നുവെന്നും രഞ്ജിനി പറയുന്നു. അന്ന് അവതരണം ഒരു പ്രൊഫഷനായിരുന്നില്ല. എന്നാൽ താൻ പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നുവെന്നും ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിർബന്ധമുണ്ടെന്നും രഞ്ജിനി പറയുന്നു.

Also Read
എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

ഇരിക്കാൻ കസേരയും കുടിക്കാൻ വെള്ളവും പോലും തരാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രഞ്ജിനി ഓർക്കുന്നു. അതേ സമയത്ത് അവതരണ രംഗത്ത് നിന്നും അഭിനയിത്തിലേക്കും തിരിഞ്ഞ നടി ഇപ്പോൾ മലയാളികളുടെ പ്രിയ അവതാരക കൂടിയാണ്.

Advertisement