ബ്യൂട്ടി പാർലറിൽ പോകില്ല, കറ്റാർവാഴയും തേനും റവയും ഇപയോഗിക്കും: സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

2711

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മുൻപ് പലതവണ അവതാരകയായി എത്തിയെങ്കിലും ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്.

ഈ പരിപാടിയിൽ കൂടി മാത്രം നിരവധി ആരാധകരെയാണ് താരത്തിന് ലഭിച്ചത്. അതിന് ശേഷം പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിൽ എത്തിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഒരുപക്ഷെ ലക്ഷ്മിയുടെ അവതരണം തന്നെയാണ് പരിപാടിയുടെ വിജയത്തിന് കാരണമായ ഒരു പ്രധാനഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം.

Advertisements

നിരവധി ഫാൻസ് പേജുകളും ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ലക്ഷ്മി തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറയുകയാണ്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

ഞാൻ ബ്യൂട്ടി പാർലറുകളിൽ അതികം പോകാറില്ല. പോയാൽ തന്നെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടിയെ പോകാറുള്ളതു. അല്ലാതെ ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും തന്നെ അവിടുന്നു ചെയ്യാറില്ല. ഷൂട്ടിങ്ങിനു വേണ്ടി മുടിയിൽ പലതരത്തിലുള്ള കെമിക്കലുകൾ മേക്കപ്പിനിടയിൽ ചെയ്യാറുണ്ട്.

അത് കൊണ്ട് തന്നെ മുടിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചെറുചൂടോടെ വെളിച്ചെണ്ണ തലയിൽ തേച്ച് മസാജ് ചെയ്യും. രണ്ടുമൂന്ന് മണിക്കൂറുകൾക്ക് ശേഷം ആവി പിടിക്കുകയും ചെയ്യും.അതിനൊക്കെ എന്നെ സഹായിക്കുന്നത് അമ്മയാണ്.

ഷൂട്ടിങ്ങിന് വേണ്ടി നല്ല രീതിയിൽ തന്നെ മേക്കപ്പ് ഇടേണ്ടി വരും. ഷൂട്ടിങ്ങിന് ശേഷം നാടൻ വെളിച്ചെണ്ണ കൊണ്ടാണ് അതൊക്കെ നീക്കുന്നത്. കറ്റാർവാഴ ജെല്ലിനൊപ്പം അരിപ്പൊടിയോ റവയോ ചേർത്ത് മുഖത്ത് സ്‌ക്രബ് ചെയ്യാറുണ്ട്. ശേഷം കറ്റാർവാഴയും തേനും ചേർന്ന പായ്ക്ക് പുരട്ടും.

15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും ചേർത്ത് മുഖത്തു പുരട്ടാൻ അമ്മ പറയാറുണ്ട്. ചിലർക്ക് തൈര് മുഖത്ത് പുരട്ടുമ്പോൾ കുരുക്കൾ വരാറുണ്ടെന്നും അങ്ങനെയുള്ളവർക്ക് തൈരിനു പകരം റോസ് വാട്ടറും ഉപയോഗിക്കാമെന്നും താരം പറയുന്നു.

Also Read
ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലമുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

Advertisement