കിട്ടാതെ പോയതിലൊന്നും വിഷമിച്ചിട്ടു കാര്യമില്ല, നമ്മുടെ ജീവിതമാണ്: തുറന്നു പറഞ്ഞ് അഞ്ജലി നായർ

96

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. സഹനടിയുടെ വേഷങ്ങളിൽ ആയിരുന്നു കൂടുതലും അഞ്ജലി നായർ മലയാള സിനിമയിൽ തിളങ്ങി നിന്നത്. ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം തമിഴ് സിനിമ മേഖലയിലും ശ്രദ്ധേയയായിരുന്നു.

മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകനിലും ഒരു ചെറിയ റോളിൽ അഭിനയിച്ചുക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാനും അഞ്ജലിക്ക് സാധിച്ചിരുന്നു. എന്നാൽ ദൃശ്യം രണ്ടാം ഭാഗത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.

Advertisements

അതേസമയം താൻ എന്തുകൊണ്ട് ചെറിയ വേഷങ്ങൾ സ്വീകരിക്കുന്നു എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം ഇപ്പോൾ തുറന്ന് പറയുകയാണ്. അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ നല്ല അവസരം കിട്ടാതെ പോയപ്പോഴൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് എന്താണ് എനിക്ക് ആ വേഷം കിട്ടാതിരുന്നതെന്നും, ആ സിനിമയിലേക്ക് എന്താണ് എന്നെ വിളിക്കാതിരുന്നതെന്നുമൊക്കെ. സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് അവർക്ക് നമ്മുടെ പേര് ഓർമ്മ വരികയെന്നത് വലിയ കാര്യമാണ്.

കിട്ടാതെ പോയതിലൊന്നും വിഷമിച്ചിട്ടു കാര്യമില്ലല്ലോ. അപ്പോൾ പിന്നെ വരുന്നത് ചെയ്യുക എന്നത് മാത്രമേയുള്ളൂ. ഇത് നമ്മുടെ ജീവിത മാർഗമാണ്. ഈ വരുമാനത്തിൽ നിന്ന് ഒരു കുടുംബം നോക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് എന്നിലേക്ക് വരുന്ന ചെറുതും വലുതുമായ വേഷങ്ങൾ ഞാൻ സ്വീകരിക്കുന്നത്.

മികച്ച വേഷങ്ങൾ തന്നെ വേണമെന്നു വാശിപിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ. നമ്മൾ ആക്ടീവായിരിക്കണം. സ്വയം മെച്ചപ്പെടുത്താനുമൊക്കെ ചെറിയ വേഷങ്ങൾ നമ്മളെ സഹായിക്കും എന്നും അഞ്ജലി നായർ വ്യക്തമാക്കുന്നു.

Advertisement