പ്രഭാസിനൊപ്പം ലിവിങ് ടുഗദർ, സംഭവിച്ചത് ഇങ്ങനെ; തെന്നിന്ത്യൻ മാദകനടി നമിത വെളുപ്പെടുത്തുന്നു

4645

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് നമിത. അതീവ ഗ്ലാമറസ്സ് വേഷങ്ങൾ ചെയ്യുന്നതിൽ ഒരു മടിയും ഇല്ലാത്ത മാദക സുന്ദരിയാണ് നമിത. തമിഴിലും തെലുങ്കിലും തിളങ്ങിനിന്ന താരമായിരുന്നു നമിത. മലയാളത്തിലും നടി അഭനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഒപ്പം പുലുമുരകൻ എന്ന സർവ്വകാല ഹിറ്റിൽ ആയിരുന്നു നമിത എത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തിൽ നിന്നും അകന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് നമിത ഇപ്പോൾ.

Advertisements

സിനിമയിൽ ഗോസിപ്പുകൾ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയിൽ. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് നമിത തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത കാലത്ത് വിവാഹവ ിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിൽ നിലനിന്നിരുന്ന ഗോസിപ്പുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

Also Read
അക്കാര്യം പറയാന്‍ ഇതാണ് ബെസ്റ്റ് സമയം, ഒടുവില്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി സ്‌നേഹയും ശ്രീകുമാറും, സന്തോഷത്തില്‍ മതിമറന്ന് താരദമ്പതികള്‍

ഇന്ത്യൻ സിനിമയിലെ ബ്രഹ്‌മാണ്ഡ താരമായ പ്രഭാസ് നായകനായ ബില്ല തെലുങ്കിൽ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേർത്ത് ധാരാളം ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇരുവരും ലിവിങ്ങ് ടുഗദർ ആണെന്ന് അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് നമിതയുടെ മറുപടി ഇങ്ങനെ:

ഞങ്ങളെ സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ നല്ലത് ആയിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവും ഇള്ളതുകൊണ്ട് സ്‌ക്രീനിൽ നല്ല കെമിസ്ട്രി ആയിരുന്നു. ഇതേ തുടർന്നാണ് ഗോസിപ്പുകൾ കാട്ടുതീപോലെ പടർന്നത്.

മുതിർന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകൾ ചേർത്തുവച്ച് ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നത്, പറയുന്നവർക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി. നടനും നിർമാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോൾ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

Also Read
ദേ മരുമകള്‍ വന്നിരിക്കുന്നു, അന്ന് കല്യാണിന്റെ വീട്ടില്‍ പോയപ്പോള്‍ അമ്മ പറഞ്ഞതിങ്ങനെയെന്ന് പ്രതീക്ഷ, കല്യാണ്‍ ഖന്നയുമായുള്ള ബന്ധം വെളിപ്പെടുത്തി പ്രതീക്ഷ പ്രദീപ്

Advertisement