തമിഴകത്തിന്റെ യൂവ സൂപ്പർതാരം ദളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 66. വിജയ് ആദ്യമായി ഒരേ സമയം തെലുങ്കിലും തമിഴിലുമായി അഭിനയിക്കുന്ന ചിത്രമാണ് ദളപതി 66. ദേശീയ പുരസ്‌കാര ജേതാവായ തെലുഗ് സംവിധായകൻ വംശി പാടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ കഥാപരിസരത്തെ കുറിച്ച് നിർമാതാവ് ദിൽ രാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു വലിയ സിനിമയാണ് ഇത്. ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് എത്താൻ പോകുന്നത്. ഇതിൽ ഒരു കഥാപാത്രം വിജയ് ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്നാണ്.
ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ. അഴകിയ തമിഴ് മകൻ, കത്തി, ബിഗിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ടവേഷത്തിലെത്തുന്നത്. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിലെ നായികയേയും മറ്റ് പ്രധാനകഥാപാത്രങ്ങളേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും പ്രശസ്ത ടോളിവുഡ് നിർമാതാവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമൻ ചിത്രത്തിന് സംഗീതം നൽകുമെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും വിജയ് ചിത്രത്തിന് തമൻ സംഗീത സംവിധാനം നിർവഹിക്കുന്നത്.
അതേ സമയം ദളപതി 66നെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട് കാലമേറെയായി. സംവിധായകൻ വംശി പെടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം മാർച്ചിൽ ഷൂട്ട് ചെയ്യാനാരംഭിക്കുമെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
തമൻ ചിത്രത്തിന് സംഗീതം നൽകുമെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും വിജയ് ചിത്രത്തിന് തമൻ സംഗീത സംവിധാനം നിർവഹിക്കുന്നത്. അതേസമയം, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യുന്ന വിജയ് ചിത്രം. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രം ഏപ്രിൽ 14 ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്.