മലയാളികൾക്ക് ഏറെ സൂപരിചിതരായ താര ദമ്പതികളാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യ പിന്നീട് ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
നടിയും നർത്തകിയുമായ അമ്മയേക്കാൾ പ്രശസ്തി കുറഞ്ഞ സമയത്തിനുള്ളിൽ ടിക്ക് ടോക്ക് വീഡിയോകളിലൂടെ സൗഭാഗ്യ നേടിയെടുത്തിരുന്നു. അമ്മയും അമ്മൂമ്മയുമെല്ലാം സിനിമയിലും സീരിയലുകളിലും സജീവം മായിട്ടുള്ളവർ ആണെങ്കിലും സൗഭാഗ്യ ഇതുവരെ അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ല.
അതേസമയം അർജുൻ മിനി സ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ്. താര കല്യാണിന്റെ ഡാൻസ് അക്കാഡമി നോക്കി നടത്തുന്നത് അർജുനും സൗഭാഗ്യയും ചേർന്നാണ്. അർജുനും ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. അർജുൻ മിനി സ്‌ക്രീനിൽ അരങ്ങേറിയത് ചക്കപ്പഴം എന്ന ഫ്‌ളവേഴ്‌സിലെ ഹാസ്യ പരമ്പരയിലൂടെയാണ്.
ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചിരുന്നത്. വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമാണ് അർജുൻ അഭിനയിച്ചത്. ശേഷം ടൈറ്റ് ഷെഡ്യൂളായതിനാൽ സ്വകാര്യ ജീവിതത്തിലും തിരക്കും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോഴാണ് അർജുൻ സീരിയലിൽ നിന്നും പിന്മാറിയത്.
അതേ സമയം ഇരുവർക്കും ഇക്കഴിഞ്ഞ നവംബറിലാണ് പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാഗ്യ ഗർഭകാലം ആഘോഷമാക്കിയത്.
മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്.
കുടുംബ വിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ ആരാധകരോട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥ തരണം ചെയ്തത് പോയതിനെ കുറിച്ചും സൗഭാഗ്യ വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
സൗഭാഗ്യയ്ക്കും കുഞ്ഞിനും മാത്രമല്ല അർജുനും താരാ കല്യാണിനും കൊവിഡ് ബാധിച്ചിരുന്നു. എനിക്ക് കൊവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആദ്യത്തെ രണ്ട് ദിവസം പറഞ്ഞ് അറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം ഒക്കെ ആയപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്.
എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോൾ ഗ്ലൗസും മാസ്‌ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാൻ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വരികയായിരുന്നു. പക്ഷെ അവൾക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിൽ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു.
അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാൽ ഡാൻസ് ക്ലാസ് അടക്കം നിർത്തി വെച്ചിരിക്കുകയാണ്.