ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മെറീന മൈക്കൾ. മോഡലിംഗ് രംഗത്ത് നിന്നുമാണ് മെറീന മൈക്കിൾ സിനിമാ അഭിനയ രംഗത്ത എത്തിയത്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത വായ് മൂടി പേസുവോം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലെ മെറീനയുടെ തുടക്കം.
നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കാമുകി വേഷത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതേ സമയം നടിയുടെ മാതാപിതാക്കളുടേത് പ്രണയ വിവാഹമായിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും.
അതിനാൽ തന്നെ ഒളിച്ചോടി വിവാഹം ചെയ്ത ഇരുവരും വളരെ കഷ്ടപ്പെട്ടാണ് ജീവിതം തള്ളി നീക്കിയത്. തിരുവണ്ണൂർ എന്ന സ്ഥലത്താണ് മെറീന ജനിച്ചത്. താൻ ഉറങ്ങാൻ പോകുന്ന സമയത്ത് പോലും തയ്യൽ മെഷീനിൽ ജോലി ചെയ്യുകയായിരിക്കും അമ്മയെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തന്നെ നോക്കിയതെന്നും മെറീന നേരത്തെ പറഞ്ഞിട്ടുണ്ട്.
അച്ഛൻ മാനസികമായി തളർന്ന് ജോലിക്ക് പോകാതായപ്പോൾ അമ്മ വല്ലാതെ സ്ട്രഗിൾ ചെയ്തിരുന്നു. പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങൾ അറിയിക്കാത്ത ആളായിരുന്നു അമ്മ. അതിന് ശേഷമാണ് ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങിയത്.
ലേറ്റ് നൈറ്റ് പ്രോഗ്രാമുകൾ കഴിഞ്ഞ് വരുമ്പോൾ നാട്ടുകാർക്ക് തങ്ങളോടുള്ള സമീപനം വളരെ മോശം ആയിരുന്നു. സുഹൃത്ത് വിളിച്ച് നിർബന്ധിച്ചപ്പോഴാണ് മോഡലിങ് ചെയ്യാൻ തുടങ്ങിയത്. അങ്ങനെ മിസ് മലബാർ എന്ന കോംപറ്റീഷനിൽ പങ്കെടുത്തു. അങ്ങനെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയെന്നാണ് മെറീന പറയുന്നത്.
തങ്ങളുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മെറീനയും നായകൻ വിഷ്ണു ഉണ്ണികൃഷ്ണനും മഴവിൽ മനോരമയിലെ പടം തരും പണം എന്ന ഷോയിൽ അതിഥികളായി എത്തി. ഇരുവരും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
മെറീനയുടെ മുടി കാണുമ്പോൾ എന്താണ് ഓർമ വരുന്നത് എന്ന് ചോദിക്കുമ്പോൾ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ സലിം കുമാറിനെയാണ് എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്. മെറീനയുടെ യഥാർത്ഥ ജീവിതം സ്‌ക്രീനിൽ കാണുന്നതിന് നേരെ വിപരീതമാണെന്ന് വിഷ്ണുവും പറയുന്നുണ്ട്.
പുറമെ കാണുന്ന ഈ അശ്കുശ് മെറീന അല്ല യഥാർത്ഥ ജീവിതത്തിൽ എന്ന് വിഷ്ണു ഉണ്ണി കൃഷ്ണൻ പറഞ്ഞു. ഞങ്ങൾക്ക് അറിയാം എന്ന് മെറീനയ്ക്ക് അറിയില്ലെന്നും വിഷ്ണു പറയുന്നുണ്ട്.