ആരാണ് മലയാളത്തിലെ നല്ല നടൻ: കിടിലൻ മറുപടിയുമായി സുരേഷ് ഗോപി

197

ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടേയും കടന്നു വന്ന് പിന്നീട് മലയാള സിനിമയിൽ ആക്ഷൻ ഹീറോ ആയ നടനാണ് സൂപ്പർസ്റ്റാൽ സുരേഷ് ഗോപി. ആക്ഷൻ ചിത്രങ്ങളിലൂടെയും മാസ് ഡയലോഗുകളിലൂടെയും സുരേഷ് ഗോപി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു.

സഹനടനായും വില്ലൻ വേഷങ്ങളിലും കരിയർ തുടങ്ങിയ താരം പിന്നീടാണ് നായക വേഷങ്ങളിലും തിളങ്ങി ദേശീയ അവാർഡ് വരെ നേടിയെടുത്തു. മലയാളത്തിലെ മുൻനിര സംവിധായതരെല്ലാം അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്തിരുന്നു.

Advertisements

മലയാളത്തിൽ മാത്രമല്ല തമിഴിലും താരം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരുകാലത്ത് സുരേഷ് ഗോപി ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷൻ ചാനലുകളിൽ വന്നാൽ മികച്ച സ്വീകാര്യതയാണ് സുരേഷ് ഗോപി ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ഇടയ്ക്ക് വെച്ച് രാഷ്ട്രീയത്തിൽ സജീവമായ സുരേഷ് ഗോപി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ആദ്യകാലത്ത് കോൺഗ്രസിന് ഒപ്പം നിന്ന സുരേഷ്‌ഗോപി പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. 2014 ലോ ലോകസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാൻ ആഗ്രഹിചചിരുന്നു സുരഷ് ഗോപിക്ക് കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല.

ഇതിനെ തുടർന്നാണ് അദ്ദേഹം ബിജെപിയിലേക്ക് പോയതെന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. അതേ സമയം ബിജെപി അദ്ദേഹത്തിന് രാജ്യസഭാ എംപി സ്ഥാനം നൽകുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാവുകയായിരുന്നു താരം.

ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടൻ വീണ്ടും മലയാളത്തിൽ സജീവമായത്. ഈ ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്. അതേസമയം മുമ്പ് മലയാളത്തിലെ നല്ല നടൻ ആരാണെന്ന ചോദ്യത്തിന് സുരേഷ് നൽകിയ മറുപടി വൈറലായി മാറിയിരുന്നു. കൈരളിയുടെ ഒരഭിമുഖത്തിൽ ആയിരുന്നു സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ.

അതേസമയം അഭിമുഖത്തിൽ താങ്കളുടെ സൃഷ്ടിയിൽ നല്ല നടൻ ആരാണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി വന്നത്. ഇതിന് മറുപടിയായി നല്ല നടന്മാർ ഒരുപാട് പേരുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കിൽ മോഹൻലാൽ ആണ് ഒരു മഹാനായ നടൻ.

ഈ മറുപടി മറ്റ് നടന്മാരെ അസ്വസ്ഥരാക്കില്ലേ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയും ശ്രദ്ധേയമായി. ഞാൻ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്രം എനിക്കില്ല. മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവർ എത്രപേരുണ്ടാവും. സ്വയം എങ്ങനെ സുരേഷ് ഗോപി എന്ന നടനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനും നടന്റെ മറുപടി വന്നു.

ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാം, സുരേഷ് ഗോപി പറയുന്നു. ഒരുപക്ഷ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനിൽ എത്താൻ പ്രാപ്തമല്ലാ എന്നും എനിക്ക് നന്നായിട്ടറിയാം. ഇക്കാര്യത്തിൽ താൻ ആരോടും അസൂയപ്പെടുന്നില്ലെന്നും അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളിൽ നിന്നും വലിയ വിജയം നേടിയിരുന്നു. വരനെ ആവശ്യമുണ്ടിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് സൂപ്പർ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. നിതിൻ രൺജി പണിക്കറിന്റെ കാവൽ സുരേഷ് ഗോപിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ്.

മാസ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കും ടീസറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. കാവലിന് പുറമെ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ് ഗോപിയുടെതായി ആരാധകർ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്.

Advertisement