സിനിമയിലും ടെലിവിഷിലും ഒരേ സമയം നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയവേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു.
പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻകുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിശേഷം പങ്കു വയ്ക്കുകയാണ് രചന. ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വാർത്ത മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. ബാംഗ്ലൂർ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ ഡിപ്ലോമ സ്വന്തമാക്കിയിരിക്കുകയാണ്.
ഇത് ഒരു റെഗുലർ കോഴ്‌സ് ആയതിനാൽ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറി താമസിക്കേണ്ടി വന്നു. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നാളുകളായിരുന്നു അത്. ഇതിനു പുറമേ സമാനമായ നിരവധി മറ്റു കോഴ്‌സുകളിലും താരം ചേർന്നിട്ടുണ്ട്.
ഒരിക്കലും പഠനം അവസാനിപ്പിച്ചിട്ടില്ല. ജീവിതാവസാനം വരെ ഒരു വിദ്യാർത്ഥി ആയിരിക്കും എന്നും രചന നാരായണൻകുട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.