കല്യാണം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് ഒരു പ്രശ്നവുമില്ല, പക്ഷേ നായികമാർക്ക് അങ്ങനല്ല: വെളിപ്പെടുത്തലുമായി ശ്രീജയ

369

ഒരുകാലത്ത് മലയാളികളുടെ പ്രിയനടിമാരിൽ ഒരാളായിരുന്നു ശ്രീജയ. സഹനടി വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും ഉപനായികാ വേഷങ്ങളിലൂടെയും ഒക്കെ നടി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. പലപ്പോഴും സഹനടിയുടെ വേഷത്തിലാണ് ശ്രീജയയെ മലയാളി സിനിമ പ്രേക്ഷകർ കണ്ടിട്ടുള്ളത്.

എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന ശ്രീജയ പ്രകാശ് സംവിധാനം ചെയ്ത്2017ൽ പുറത്തെത്തിയ വികെ കെയർ ഫുൾ എന്ന ചിത്രത്തിലൂടെ മടങ്ങി എത്തിയിരുന്നു. പിന്നീട് താരരാജാവ് മോഹൻലാലിന്റെ ഒടിയൻ എന്ന സൂപ്പർഹിറ്റ് സിനിമയിലും ശ്രീജയ വേഷമിട്ടിരുന്നു.

Advertisements

തന്റെ സിനിമ വിശേഷങ്ങൾ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച് എത്തയിരിക്കുകയാണ് ശ്രീജയ ഇപ്പോൾ. ശ്രീജയയുടെ വാക്കുകൾ ഇങ്ങനെ:

വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല. പക്ഷേ നായികമാർക്ക് അതല്ല സ്ഥിതി. വിവാഹ ശേഷം അങ്ങനെ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഹസ്ബൻഡും മകളും എപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് പറയും.

മകൾക്ക് വലിയ ഇഷ്ടമാണ് സിനിമ. എന്റെ സിനിമകളിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് സമ്മർ ഇൻ ബത്ലേഹമാണ്. അതിൽ ഞാൻ ഇങ്ങനെ അവർക്കൊപ്പം ജോളിയായിട്ട് അടിച്ചു പൊളിച്ചു നടക്കുന്നതിനെ കുറിച്ചൊക്കെ അവൾ ചോദിക്കും.

കന്മദത്തിലെ എന്റെ വേഷവും അവൾക്കിഷ്ടമാണ്. വലിയ ഒരിടവേളയ്ക്ക് ശേഷം വികെപിയുടെ കെയർ ഫുൾ എന്ന ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എന്റെയും ജോമോളിന്റെയും തിരിച്ചു വരവായിരുന്നു ആ ചിത്രം.

ആ സിനിമ ചെയ്യുമ്പോൾ സ്വന്തമായി ശബ്ദം കൊടുക്കുക എന്നത് ഏറെ ടെൻഷനുള്ള കാര്യമായിരുന്നു. പക്ഷേ അതൊക്കെ ഈസിയായി ചെയ്യാൻ കഴിഞ്ഞു. ഞാൻ ഡബ്ബ് ചെയ്തു കഴിഞ്ഞ് ജോമോൾ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ എന്നോട് പറഞ്ഞു ഇനി ഞാൻ പോയി അരി പെറുക്കിയിട്ട് വരാമെന്ന്.

പക്ഷേ ജോമോളും ഡബ്ബിംഗ് ഭംഗിയായി പൂർത്തികരിച്ചുവെന്ന് താരം വ്യക്തമാക്കി. മികച്ച ഒരു നർത്തകി കൂടിയായ ശ്രീജയ സിനിമയിൽ നിന്നും ഇടവേളയെടുത്തപ്പോഴും തന്റെ നൃത്തം കൈവിട്ടിരുന്നില്ല.

Advertisement