മലയാളികൾക്ക് മിനി വെബ്സീരീസുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ നടിയാണ് അമേയ മാത്യൂ. സോഷ്യൽ മീഡിയയിലും തന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം സജീവാണ്. എന്നാൽ അമേയയുടെ ചിത്രത്തിന് താഴെ വിമർശനുമായി എത്തിയാൾക്ക് ചുട്ട മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ക്യൂട്ട് ആയല്ലോ അമേയാ പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷം എന്നായിരുന്നു വിമർശനം. ഇതിനെതിരെ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോൾ ചിലർക്ക്. ഞാൻ ഇതിനെ വകവയ്ക്കുന്നില്ല.’ അമേയ പറഞ്ഞു.
മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം… ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രത്തിന് താഴെയാണ് വിമർശന കമന്റ് പ്രത്യക്ഷപ്പെട്ടത്.
നടി മോഡൽ എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്‌സീരിന്റെ പുതിയ എപ്പിസോഡിൽ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വർദ്ധിച്ചിരുന്നു.
ഇതിനിടെ സോഷ്യൽ മീഡിയയ്ക്ക് ഒരു മുന്നറിയിപ്പും നൽകി അമേയ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തന്റെ പേരിലുള്ള വ്യാജന്മാരെ സൂക്ഷിക്കണമെന്നാണ് അമേയയുടെ മുന്നറിയിപ്പ്. ഇൻസ്റ്റാഗ്രാമിലാണ് തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉള്ളതെന്നും തൻറെ പേരും പറഞ്ഞ് പല കുറിപ്പുകളും ചിത്രവും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതൊന്നും തൻെ അറിവോടെയല്ലെന്നും അമേയ പറയുന്നു.
‘വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാൻ ഞാൻ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി.’- വീഡിയോ സന്ദേശത്തിലൂടെ അമേയ പറയുന്നു.