മിക്ക നടിമാർക്കും ക്യാമറാമാനോട് ഒരിഷ്ടം തോന്നും, കാരണം അവർക്കേ ആ ഒരുകാര്യം പറ്റുകയുള്ളു, വേറെ ഒരാൾക്കും അതിന് പറ്റില്ല; തുറന്നു സമ്മതിച്ച് സ്വാതി നിത്യാനന്ദ്

2916

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും സ്വാതി നിത്യാനന്ദ് വാങ്ങിയെടുത്തത്.

സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.

Advertisements

പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്. ഹരിത എന്ന കഥാപാത്രമായി മിനി സ്‌ക്രീനിലെ മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത് മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Also Read
വാണി വിശ്വനാഥിന്റെ കുടുംബത്തിൽ നിന്നും ഒരു അഭിനേത്രി കൂടി ; ശ്രദ്ധ നേടി വർഷ വിശ്വനാഥിന്റെ ക്യാരക്ടർ പോസ്റ്റർ

ഇപ്പോൾ മഴവിൽ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയിൽ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കിൽ കൂടിയാണ് സ്വാതി.

ക്യാമറ മാൻ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭർത്താവ്. ഭ്രമണം പരമ്പരയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയൽ സെറ്റിൽ വച്ചാണ് പരസ്പരം അറിയുന്നതും പ്രണയത്തിൽ ആകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും എല്ലാം. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായും ആയുണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിയത്.

സീ കേരളത്തിൽ പുതിയതായി ആരംഭിച്ച അമ്മ മകൾ എന്ന പരമ്പരയിലും സ്വാതി എത്തുന്നുണ്ട്. ഇപ്പോളിതാ സ്വാസിക അവതാരകയായെത്തുന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ:

തന്റെ പ്രണയം ലൊക്കേഷനിൽ നിന്നാണ്. ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് സ്വാതി പറയുന്നു. മിക്ക ആർട്ടിസ്റ്റുകൾക്കും സിനിമാട്ടോഗ്രാഫറോട് തോന്നുന്ന ഇഷ്ടമെന്ന് സ്വാസികയും പറയുന്നു. തന്റെ ഭർത്താവും അത് തന്നെയാണ് പറയാറുള്ളത്.

Also Read
അമ്മയേയും മകളെയും ഒരേസമയം പ്രണയിച്ച് രണ്ടാനച്ഛൻ ; സ്വത്തും മകളേയും സ്വന്തമാക്കാൻ ഒടുവിൽ ഭാര്യയെ ഇല്ലാതാക്കി : നാടിനെ നടുക്കിയ കഥ ഇങ്ങനെ

അവർക്ക് സെറ്റിൽ ഏതെങ്കിലും ആർട്ടിസ്റ്റിനെ ഒരു കണ്ണടച്ച് ധൈര്യത്തോടെ നോക്കാൻ സാധിക്കും. വേറെ ഒരാൾക്കും അതിന് പറ്റില്ല. ഒരു ആർട്ടിസ്റ്റിന് ആണെങ്കിൽ പോലും ഒരു സീനിലേക്കെ നോക്കാൻ പറ്റുകയുള്ളു. ഇവർക്ക് എപ്പോൾ വേണമെങ്കിലും നോക്കാം.

അതാണ് പ്ലസ് പോയിന്റായിട്ടുള്ള കാര്യമെന്ന് ഭർത്താവ് പറയുന്നു. സീരിയൽ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണയമായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷത്തോളമായെന്നും സ്വാതി പറയുന്നു. പേരിലെ നിത്യാനന്ദ് ആരാണെന്ന ചോദ്യത്തിന് തന്റെ അച്ഛനാണെന്നാണ് സ്വാതി പറയുന്നത്.

Advertisement