അവസാന നിമിഷം മഞ്ജു വാര്യർ പിൻമാറി, എല്ലാം അറിഞ്ഞിട്ടും ദിവ്യാ ഉണ്ണി വന്നു; ആ സൂപ്പർ സിനിമയിൽ സംഭവിച്ചതിനെ കുറിച്ച് ലാൽ ജോസ്

3830

നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. 1998ൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽജോസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.

ഈ ചിത്രം സൂപ്പർ ഹിറ്റ് വിജയം ആയിരുന്നു തിയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്. പിന്നീട് പുറത്തിറങ്ങിയ ലാൽജോസ് ചിത്രങ്ങളായ ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം, അയാളും ഞാനും തമ്മിൽ, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു.

Advertisements

മികച്ച ചിത്രങ്ങൾക്കൊപ്പം മികച്ച നായിക കഥാപാത്രങ്ങളെ കൂടിയായിരുന്നു ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. എല്ലാവരും ശക്തരായ നായികമാരായിരുന്നു. ലാൽ ജോസിന്റെ സ്ത്രീകഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. മ്യാവൂ ആണ് ലാൽ ജോസിന്റെ പുതിയ ചിത്രം.

Also Read
മിക്ക നടിമാർക്കും ക്യാമറാമാനോട് ഒരിഷ്ടം തോന്നും, കാരണം അവർക്കേ ആ ഒരുകാര്യം പറ്റുകയുള്ളു, വേറെ ഒരാൾക്കും അതിന് പറ്റില്ല; തുറന്നു സമ്മതിച്ച് സ്വാതി നിത്യാനന്ദ്

മംമ്ത മോഹൻദാസും സൗബിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്റർ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.

ലാൽ ജോസിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവിൽ ദിവ്യാ ഉണ്ണി ആയിരുന്നു നായികയായി എത്തിയത്. എന്നാൽ ദിവ്യാ ഉണ്ണി അല്ല മഞ്ജു വാര്യർ ആയിരുന്നു ഈ ചിത്രത്തിൽ നായിക ആകേണ്ടിയിരുന്നത് എന്നാണ് ലാൽജോസ് പറയുന്നത്.

ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ആദ്യ സിനിമയായ ഒരു മറവത്തൂർ കനവിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാരിയർ ആയിരുന്നു ചില കാരണങ്ങളാൽ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോൾ സ്വീകരിച്ചു എന്നാണ് വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ ലാൽജോസ് പറയുന്നത്.

ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയ സാഹചര്യത്തെ കുറിച്ച് ലാൽജോസ് നേരത്തെ പറഞ്ഞിരുന്നു. അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്.

Also Read
പ്രായം ഒരുപാട് കണക്കു കൂട്ടേണ്ടെന്ന് റിമി ടോമി ; താരത്തിന്റെ യഥാർത്ഥ പ്രായം അറിഞ്ഞ് അമ്പരന്ന് ആരാധകർ

ആദ്യ ചിത്രത്തിൽ നായകൻ ആക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയിൽ തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസിൽ വൈരാഗ്യമായി സൂക്ഷിച്ചേനെ. പക്ഷേ മമ്മൂട്ടി ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്നാണ് ലാൽജോസ് പറഞ്ഞത്.

Advertisement