ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യമുള്ള വസ്തുവകകൾ ദിലീപ് എന്ന കച്ചവടക്കാരനെ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു: മഞ്ജു വാര്യരെ കുറിച്ചുള്ള വൈറൽ കുറിപ്പ്

1788

നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. രണ്ടു വരവുകളിലായി മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള സൂപ്പർതാരങ്ങൾക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ്.

നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Advertisements

ദിലീപ് എന്ന കച്ചവടക്കാരനിൽ നിന്നും ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യമുള്ള വസ്തുവകകൾ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു എന്നാണ് മഞ്ജു വാര്യരെ കുറിച്ച് കിരൺ ആർ എന്ന ആരാധകൻ കുറിക്കുന്നത്. കിരൺ ആറിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

Also Read
ഒരേസമയം ഭർത്താവും കാമുകനുമായി ശാരീരിക ബന്ധം, കാമുകന് സമ്മാനിച്ചിരുന്നത് 150 പവൻ സ്വർണവും ഒരു ബൈക്കും: നീതുവിന്റെ വഴിവിട്ട ജീവിതം ഇങ്ങനെ

ആറുവർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും, അവർ അതിൽ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെ സ്വകാര്യതയെ മാനിച്ചാണ് അവർ ഏതൊരു പൊതുവിടത്തിലും സംസാരിച്ചത്.

പിരിയാനുള്ള കാരണം അന്നുമിന്നും പൊതുവിടത്തിൽ വെളിപ്പെടുത്താതെ, മലയാളസിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു.

സിനിമയിലേക്ക് തിരിച്ചുവന്നു. രണ്ടു വർഷം തികഞ്ഞില്ല, മലയാള സിനിമാ ലോക ചരിത്രത്തിൽ ഇന്നോളം കാണാത്ത വിധം ഹീനമായ ക്രൂ ര ത അരങ്ങേറി. ആ ക്ര മി ക്കപ്പെട്ട നടിയോട് ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചുചേർത്ത യോഗത്തിൽ പലരും ഒരിറ്റ് ആത്മാർഥതയില്ലാത്ത വൈകാരികത ചാർത്തിയ സംഭാഷണങ്ങൾ കൊണ്ട് അവരവരുടെ കടമ തീർത്തുവെന്ന് വരുത്തിയപ്പോഴും, ഒന്നര മിനിറ്റിൽ അവർ പറഞ്ഞുതീർത്ത സത്യസന്ധമായ കുറച്ചു വാക്കുകൾ.

ഇതിന് പിന്നിലുള്ളത് ഒരു ക്രി മി നൽ ഗൂ ഡാ ലോ ചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശിക്ഷിക്കണം. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ശബ്ദം. അതിന് തുടർച്ചകളുണ്ടായി. നിയമപരമായ ഇടപെടലുകളുണ്ടാകാൻ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി.

Also Read
എന്നെ ഒരു പെണ്ണെന്ന നിലയിൽ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; തുറന്നടിച്ച് ദിൽഷ

അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവളുടെ കൂടെത്തന്നെ അവർ നിന്നു. ഗൂഡാലോചന നടത്തിയവരും, അതിന് വക്കാലത്ത് പിടിച്ചവരും അതിനെതിരെ വായനക്കാതെയിരുന്നവരും, പേടിച്ചോ പ്രലോഭിപ്പിക്കപ്പെട്ടോ പൊലീസിന് മുന്നിലും കോടതിയിലും കൂറുമാറിയവരും, കുറ്റാരോപിതനെ രക്ഷിച്ചെടുക്കാൻ മനസോടെയോ അല്ലാതെയോ ആവുന്നത് ചെയ്തപ്പോഴും അവർ സ്വന്തം വാക്കുകൾ തിരുത്തിപ്പറഞ്ഞില്ല.

പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചുപറഞ്ഞു. ഇന്നിപ്പോ കൊടിയ ഗൂഢാലോചന നടന്നുവെന്നതിനെ ശരിവെക്കുന്ന പുതിയ തെളിവുകൾ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോൾ, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന ജനപ്രിയൻ കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ,

പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാന നിമിഷം തെറ്റി പോകുമ്പോൾ, അവസാനത്തെ ചിരി ആ ക്ര മി ക്ക പ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജു വാര്യരെന്ന സുഹൃത്തിനും, ഡബ്ല്യൂസിസി എന്ന സംഘടനയിലെ ജനുവിനായി ഇടപെട്ട സ്ത്രീകൾക്കുമാകുന്നു.

വഞ്ചിക്കപ്പെട്ടയിടത്തിൽ നിന്നുള്ള ഏറ്റവും മാന്യമായ ഇറങ്ങിപ്പോരലും, അതിന് കാരണമായതിന്റെ പേരിൽ ബലിയാടാക്കപ്പെട്ടവളുടെ നീതിക്കായുള്ള പോരാട്ടത്തിലുള്ള കൂടെനിൽക്കലും, ഒന്നുമില്ലായ്മയിൽ നിന്നും തിരിച്ചുവന്ന് തൊഴിൽമേഖലയിൽ നിന്നും സാമ്പത്തികസുരക്ഷ നേടിയെടുക്കലുമടക്കം, മഞ്ജുവാര്യരെന്ന വ്യക്തിയിൽ നിന്നും, പ്രൊഫഷണലിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്.

Also Read
പലവട്ടം പലരും ശ്രമിച്ചിട്ടുണ്ട് പക്ഷേ ഞാൻ പൂട്ടാനായിട്ട് നിന്ന് കൊടുത്തിട്ടില്ല, ഓൺലൈനിലൂടെ കുഞ്ഞ് ജനിച്ച ആദ്യ വനിത ഞാനാണ്: സുബി സുരേഷ് പറയുന്നു

പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴാൻ കാരണമായതിന്റെ സന്തോഷവും സമാധാനവും അവർ മറ്റാരേ ക്കാളും അർഹിക്കുന്നുമുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

Advertisement