ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത ഈ കിടു സീരിയൽ അടുത്തിടെയായിരുന്നു സംപ്രേഷണം ചെയ്ത് തുടങ്ങിയത് തന്നെ.
സീരിയൽ രംഗത്ത് നവാഗതനായ സൂരജ് സൺ എന്ന നടനാണ് പരമ്പരയിലെ നായകൻ. ദേവയെന്ന കഥാപാത്രമായാണ് താരമെത്തുന്നത്. ദേവയുടെ പ്രിയതമയായ കൺമണിയെ അവതരിപ്പിക്കുന്നത് മനീഷയാണ്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത പരമ്പരയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അർച്ചന സുശീലൻ, അംബിക മോഹൻ, ദിനേശഅ പണിക്കർ, നവീൻ, ഫസൽ റാസി, രാഹുൽ, അനുമോൾ, സൗമ്യ ശ്രീകുമാർ, സച്ചിൻ, അങ്കിത വിനോദ്, തുടങ്ങിയവരും പാടാത്ത പൈങ്കിളിക്കായി അണിനിരക്കുന്നുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് പരമ്പര.
കൂടെവിടെയെന്ന പുതിയ സീരിയൽ തുടങ്ങിയതോടെ പാടാത്ത പൈങ്കിളിയുടെ സമയം മാറ്റിയിരുന്നു. പ്രതിഷേധവുമായി ആരാധകരെത്തിയതോടെ ചാനൽ പ്രവർത്തകർ തീരുമാനം മാറ്റുകയായിരുന്നു. സൂരജായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. പാടാത്ത പൈങ്കിളി പതിവ് സമയത്ത് തന്നെ സംപ്രേഷണം ചെയ്യുമെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു സൂരജ് എത്തിയത്.
രാത്രി 9.30 യിലേക്ക് പരമ്പര മാറ്റിയതോടെ ആരാധകർ നിരാശയിലായിരുന്നു. പുതിയ പരമ്പരയ്ക്കായി പാടാത്ത പൈങ്കിളിയുടെ സമയം മാറ്റിയത് ശരിയായില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പൊതുവെ സീരിയലുകൾ കാണാറില്ലെന്നും കൺമണിയേയും ദേവയേയും കണ്ടതോടെ തീരുമാനം മാറ്റിയെന്നും പറഞ്ഞായിരുന്നു ചിലർ എത്തിയത്.
പരമ്പരയുടെ പേരിൽ ഫാൻസ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്. പാടാത്ത പൈങ്കിളിയുെട സമയക്രമം മാറ്റിയതിൽ പ്രേക്ഷകർ അസ്വസ്ഥരായിരുന്നു. തങ്ങൾക്കും ഇത് മനസ്സിലായിരുന്നുവെന്ന് സൂരജ് പറയുന്നു. നിരവധി പേരാണ് എന്നോട് തന്നെ ഇതേക്കുറിച്ച് പറഞ്ഞത്. വളരെയധികം സന്തോഷത്തിലാണ് താൻ.
എന്തിനാണ് ടൈം മാറ്റിയതെന്ന് ഒരുപാട് പേരാണ് ചോദിച്ചത്. പരാതികൾ ഏഷ്യാനെറ്റിൽ എത്തിയതോടെയാണ് ചാനലും തീരുമാനം മാറ്റിയത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഏഷ്യാനെറ്റ് തീരുമാനം മാറ്റിയെന്നുള്ളത് വലിയ കാര്യമാണെന്നും സൂരജ് പറയുന്നു. എന്തായാലും നിങ്ങളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പരമ്പര മുന്നോട്ട് പോവുന്നുള്ളൂ. ഇനി വരാൻ പോവുന്ന ദിവസങ്ങളിലും ഇത് പരിഗണിക്കും.
എപ്പോഴും കരച്ചിലും സങ്കടവും കണ്ട് നിങ്ങളും മടുത്തുവെന്ന് അറിയാം. ഇനിയുള്ള എപ്പിസോഡുകൾ തികച്ചും വ്യത്യസ്തമായിരിക്കും. പുതിയ പ്രമോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും. സീരിയലിലുണ്ടാവുന്ന മാറ്റങ്ങളെല്ലാം ഞാൻ നിങ്ങളെ അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. സൂരജിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കൺമണി ദേവയേയും കുടുംബത്തേയും ഉപേക്ഷിച്ച് പോവുമോയെന്നായിരുന്നു നേരത്തെ ആരാധകർ ചോദിച്ചത്. താൻ പോവുകയാണെന്ന് പറഞ്ഞ് കൺമണി ഇറങ്ങിപ്പോയതോടെ ആരാധകർ ഞെട്ടിയിരുന്നു. ദേവയ്ക്ക് കൺമണിയെ തിരികെ വിളിക്കാമായിരുന്നുവെന്നായിരുന്നു ആരാധകർ അഭിപ്രായപ്പെട്ടത്.
കൺമണി തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അവർ പറഞ്ഞിരുന്നു. ഇതുവരെ നല്ല രീതിയിൽ പോവുകയായിരുന്നു കഥ. ഇനി ദുരന്തകഥയാക്കി മാറ്റരുതെന്നുള്ള കമന്റുകളും സൂരജിന്റെ വീഡിയോയ്ക്ക് ധാരാളം വരുന്നുണ്ട്.