മിനിസ്ക്രീൻ അവതാരക ഗായിക, നായിക എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട താരമാണ് റിമി ടോമി. മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം എന്ന പാട്ടുപാടിയാണ് റിമി ഗായികയായി അരങ്ങേറ്റം നടത്ിയത്.
അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്. സരസമായ സംസാരത്തിലൂടെയും നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെയും മാധ്യമ ശ്രദ്ധ നേടുന്നതിൽ മുൻപന്തിയിൽ ആണ് റിമി ടോമി.
വർഷങ്ങളായി നമ്മളുടെ സ്വീകരണമുറിയിലെ അംഗമായ റിമി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ്. താരത്തിന്റെ മിക്ക പോസ്റ്റുകളും അതിവേഗം ആണ് വൈറൽ ആകുന്നത്. മറ്റു താരങ്ങളും, ആരാധകരുമായി റിമിയുടെ പോസ്റ്റുകൾക്ക് നിറഞ്ഞ സ്വീകരണം ആണ് നല്കാറുള്ളതും.
റിമി ടോമി പങ്ക് വച്ച രസകരമായ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ദിവസവും ആയിരം മുഖങ്ങൾ കാണുന്നുണ്ട്. പക്ഷെ നല്ലൊരു മനസ്സിന്റെ ഉടമയെ കാണുന്നത് കണ്ണാടിയിൽ നോക്കുമ്പോഴാണ് എന്ന ഇമേജ് പങ്കിട്ടുകൊണ്ടാണ് മലയാളത്തിന്റെ പ്രിയ ഗായിക രംഗത്ത് എത്തിയത്. രസകരമായ പോസ്റ്റ് ആണെങ്കിലും ആരാധകർക്ക് നന്നേ ബോധിച്ച മട്ടാണ്.
നിങ്ങൾ പൊളിയാണ് എന്ന അഭിപ്രായം ആണ് ആരാധകർ പങ്കിടുന്നത്. അതേസമയം സംവിധായകൻ ഒമർ ലുലുവും അഭിപ്രായം പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പിന്നെ മുബൈയിൽ വെച്ചും എന്നാണ് അദ്ദേഹം റിമിയോട് പറയുന്നത്.
മറുപടിയായി റിമിയും രംഗത്ത് വന്നിരുന്നു. രണ്ടുദിവസം മുമ്പേയാണ്, നാളുകൾക്ക് ശേഷം കേരളം വിട്ടൊരു ദേശത്തേക്ക് റിമി യാത്ര പോയത്. കഴിഞ്ഞ ദിവസം റിമി പങ്കിട്ട യാത്രയുടെ വിശേഷങ്ങളും വൈറൽ ആയിരുന്നു.
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന റിമിയുടെ റിമിയുടെ മിക്ക യാത്ര വിശേഷങ്ങളും പലപ്പോഴും വൈറൽ ആയിട്ടുണ്ട്. ഇത്തവണ യാത്ര പോകുമ്പോൾ ആരാധകരോട് എങ്ങോട്ട് എന്ന് സൂചിപ്പിക്കാതെ ആയിരുന്നു റിമിയുടെ യാത്ര. രാജസ്ഥാനിലേക്ക് ആണ് റിമി ഇത്തവണ യാത്ര പോയത്.
അതേ സമയം റിമി ടോമി യുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
ഗായികയും അഭിനേത്രിയും മാത്രമല്ല താൻ, പകരം ഒരു മികച്ച അവതാരിക കൂടിയാണെന്ന് ഇതിനോടകം തന്നെ റിമി തെളിയിച്ചു കഴിഞ്ഞതാണ്. താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണ് ഉള്ളത്.
കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയും എല്ലാം എന്തും തുറന്നു പറയുന്ന മനോഭാവവും ഉള്ള റിമിയെ മറ്റ്അ വതാരകാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.