ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്ന തെന്നിന്ത്യയുടെ സൂപ്പർ നായികമാരിൽ ഒരാളാണ് കിരൺ റാത്തോഡ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ, ഉലകനായകൻ കമൽ ഹാസൻ, തമിഴകത്തിന്റെ ദളപതി വിജയ്, ചിയ്യാൻ വിക്രം തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം നിറഞ്ഞു നിന്ന കിരൺ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ സജീവമല്ല.
പക്ഷെ അടുത്തിടെയായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ മുൻ നായിക കിടിലൻ ബോൾഡ് ഫോട്ടോസ് ആണ് പോസ്റ്റ് ചെയ്ത് വൈറലാക്കുകയാണ്. തമിഴിലും മലയാളത്തിലും തിളങ്ങിനിന്ന താരം മോഹൻലാലിൻറെ നായികയായി താണ്ഡവം എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ മനുഷ്യ മൃഗത്തിലും അഭിനയിച്ചിട്ടുണ്ട്.
അമിത വണ്ണത്തിൽ നിൽക്കുമ്പോഴും ഹോട്ട് വേഷങ്ങൾ ചെയ്യാൻ മടി കാണിച്ചിട്ടില്ലാത്ത താരം പിന്നീട് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ സ്വയം മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും തടിയെല്ലാം കുറച്ചു കൂടുതൽ ഗ്ലാമർ ആയി എത്തിയിരിക്കുകയാണ് കിരൺ. താരം പങ്കുവയ്ക്കുന്ന പുത്തൻ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കരിയറിലെ വീണ്ടും ഒരു തിരിച്ചു വരവ് തന്നെയാണ്.
ഇപ്പോൾ നടി കിരൺ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആകർഷകമായ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകരെ ആകർഷിക്കുകയാണ്. ഇടയ്ക്ക് നഷ്ടമായ ആരാധന പിന്തുണ വീണ്ടും തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് കിരൺ ഇപ്പോൾ, താരത്തിനു അത് സാധിക്കുകയും ചെയ്യ്തിട്ടുണ്ട് നിരവധി ഫോട്ടോഷൂട്ട് താരം ഇപ്പോൾ തന്നെ പങ്കുവെച്ച് കഴിഞ്ഞു.
മോഹൻലാലിന് ഒപ്പം താണ്ഡവം, വിക്രമിനൊപ്പം ഗജിനി, നടൻ കമൽ ഹാസനൊപ്പം അൻബെ ശിവം, തല അജിത്തിനൊപ്പം വില്ലൻ, നടൻ പ്രശാന്തിനൊപ്പം വിജയി തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.
രാജസ്ഥാനിലെ ജയ്പൂരിൽ മോഹൻ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനിച്ച കിരൺ ബോളിവുഡ് താരം രവീണ ഠണ്ഡന്റെ ബന്ധുവാണ്. സിനിമയിൽ മടങ്ങിവരവിന് തയ്യാറെടുക്കുന്ന കിരണിന്റെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.