മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ രചിക്കുകയും അനാർക്കലിയും അയ്യപ്പനും കോശിയുമടക്കംമുള്ള സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത കലാകാരനായിരുന്നു അന്തരിച്ച സംവിധായകൻ സച്ചി. മലയാളി സിനിമാ പ്രേമികൾക്കും സഹപ്രവർത്തകർക്കും ഇതുവരേയും അദ്ദേഹത്തിന്റെ വിയോഗം താങ്ങാനായിട്ടില്ല.
ഇപ്പോഴിതാ സച്ചിയുടെ അവസാനത്തെ സിനിമ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കണ്ണമ്മ എന്ന സൂപ്പർ കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി നന്ദ അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുമായി രംഗതതെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഗൗരി നന്ദ സച്ചികുറിച്ച് ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ചിരുന്നു. ഇതിനോടകം തന്നെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുകയാണ്.
ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ:
അയ്യപ്പനും കോശിയും ഫെബ്രുവരി 7-2020 സച്ചിയേട്ടൻ
എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന, സ്വപ്നം കാണുന്ന എന്റെ സിനിമാ ജീവിതത്തിൽ എന്നെ അഭിമാനത്തോടെ തല ഉയർത്തി നടക്കാൻ എനിക്ക് അവസരം ഉണ്ടാക്കിതന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ സിനിമ
സിനിമയിൽ എനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് എന്നെ തന്നെ സന്തോഷിപ്പിക്കുന്ന തരത്തിൽ എന്നിലെ കലാകാരിയെ, അഭിനയത്രിയെ ഈ സമൂഹത്തിന് മുൻപിൽ അഭിമാനത്തോടും, അംഗീകാരത്തോടും നിർത്തിയ എന്റെ കഥാപാത്രം കണ്ണമ്മ.
സച്ചിയേട്ടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ എന്താകുമായിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. കാരണം ഇങ്ങനെ ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിരുന്നു. എന്നിലെ കലാകാരിയെ മനസിലാക്കി അവൾക്ക് വേണ്ടത് എന്താണ് എന്ന് അറിഞ്ഞു തന്നെ നിങ്ങൾ പ്രവർത്തിച്ചു.
ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങൾ എന്നോട് കാണിച്ചു. ആ കലാകാരിക്ക് വേണ്ടത് എല്ലാം നൽകി സമൂഹത്തിൽ അറിയപ്പെടുന്ന, എല്ലാവരും ഇഷ്ട്ടപെടുന്ന നടിയാക്കി. ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കിൽ അത് നിങ്ങൾ മൂലം ആണ് സച്ചിയേട്ടാ. പക്ഷെ എല്ലാം പ്രസക്തിയും നൽകി നിങ്ങൾ അപ്രത്യക്ഷമായി യാത്ര പറഞ്ഞപ്പോൾ വീണ്ടും എല്ലാം തുടങ്ങണം എന്ന് തോന്നുന്നു.
ജീവിതം ഉളള സമയം വരെ സിനിമ നിലനിൽകുന്നതുവരെ ഞാൻ സ്നേഹിക്കുന്ന എന്റെ സിനിമ എന്നിൽ നിലനിൽകുന്നതുവരെ സച്ചിയേട്ടാ നിങ്ങൾക്ക് ഞാൻ എന്റെ ഗുരു സ്ഥാനം മനസ്സറിഞ്ഞു നൽകും.
എന്നിൽ നിറഞ്ഞാടിയ കണ്ണമ്മ വെറും കഥാപാത്രം ആയി കാണാതെ അതിനെ ഞാൻ എന്നിൽ ഒരുവളായി തന്നെ നിലനിർത്തും.
ഈ കഥാപാത്രം കൊണ്ടും, ഈ സിനിമകൊണ്ടും ലോകത്തിന്റെ ഏത് കോണിലും അതുപൊലെ സിനിമാജീവിതത്തിന്റെ ഏത് വലിയ സ്ഥാനത്തും എത്താൻ ഞാൻ ശ്രമിക്കും. എനിക്ക് നേടണം ഞാൻ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങൾ അതിന് വേണ്ടി തുടങ്ങുന്നു എന്റെ പ്രയത്‌നങ്ങൾ വീണ്ടും. പക്ഷെ ഈ തവണ കൂടെ ഉണ്ടാകണം എന്റെ ഉയർച്ച ആഗ്രഹിച്ച, നൻമ ആഗ്രഹിച്ച സച്ചിയേട്ടന്റെ ആ മനസ്സറിഞ്ഞുള്ള അനുഗ്രഹം.
ഈ സിനിമയുടെ ഒപ്പം ഉണ്ടായിരുന്നവർ ഇതും ആയി സഹകരിച്ച ഞാൻ അറിയുന്നതും അറിയാത്തതുമായ ഓരോരുത്തരോടും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു. ഞങ്ങളുടെ ഈ സിനിമ നിങ്ങളുടെ നെഞ്ചോട് ചേർത്ത് എന്നും പ്രിയപെട്ടതാക്കി മാറ്റിയ പ്രിയപ്പെട്ട പ്രേക്ഷകരോടും സ്‌നേഹവും നന്ദിയും. സിനിമ ഉളള കാലം വരെ സിനിമയെ സ്നേഹിക്കുന്ന എല്ലാവരിലും സച്ചിയേട്ടനും ഉണ്ടാക്കും എന്നിലും.