മമ്മൂട്ടിയുടെ വൺ പിണറായി സർക്കാരിനെ വെള്ള പൂശാനുള്ള സിനിമ, സംവിധായകൻ പറഞ്ഞത് കേട്ടോ

141

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വൺ. തിരക്കഥാകൃത്തുക്കളായ സഞ്ജയ്- ബോബി ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി രചിച്ചിരിക്കുന്ന ചിത്രമാണ് വൺ.

തീയറ്ററുകൾ തുറക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന പോസ്റ്റർ വൺ ടീം പുറത്തിറക്കിയിരുന്നു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായതിനാൽ, വൺ പിണറായി സർക്കാരിനെ വെള്ള പൂശാനുള്ള ചിത്രമാണെന്ന അഭിപ്രായം പലരും പറഞ്ഞിരുന്നു.

Advertisements

മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിന് താഴെയും നിരവധി പേർ പിണറായി സർക്കാരിനെ വെള്ള പൂശാനുള്ള ഒരു സിനിമയാണ് വൺ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ സംശയങ്ങൾക്കും, ഊഹങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ്.

ഇതെല്ലാം സിനിമ കാണാതെ അവർ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടിട്ടാണ് അവർ ഇതെല്ലാം പറയുന്നതെങ്കിൽ നമുക്ക് അവരുടെ വീക്ഷണമാണെന്ന് പറയാം. നമ്മൾ പ്രത്യേകിച്ച് ആരേയും വിഷയമാക്കിയല്ല സിനിമ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മമ്മൂട്ടിയായത് കൊണ്ടാവാം അവർക്ക് അങ്ങനെയെല്ലാം തോന്നുന്നത്.

അപ്പൊ അത് സിനിമ കണ്ടിട്ട് തീരുമാനിക്കുകയാണ് വേണ്ടത്. പിന്നെ ഇത്തരം കമന്റുകളും അഭിപ്രായങ്ങളും ഞങ്ങൾ പ്രതീക്ഷിച്ചതാണ്. ഞങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് അവർ പറയുന്നത്. പക്ഷെ അതൊന്നും ഈ സിനിമയും ആയി ബന്ധപ്പെട്ട കാര്യങ്ങളല്ല. അവർക്ക് തോന്നുന്നത് അവർ പറയുന്നു എന്നെ ഉള്ളൂ.

ബോബി സഞ്ചയ് യുടെ മനസിലാണ് ഇങ്ങനെ ഒരു ത്രെഡ് തോന്നിയത് . കേരളത്തിലെ മുഖ്യമന്ത്രിയെ വെച്ച് ഒരു സിനിമ ചെയ്യാം എന്ന്. അത് കേട്ടപ്പോൾ തന്നെ എനിക്ക് വല്ലാതെ ത്രില്ലിങ്ങ് ആയി തോന്നി. മുഖ്യമന്ത്രി കേന്ദ്ര കഥാപാതമായി മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുക എന്നത്.

പിന്നെ അത് ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ഡെവലപ്പ് ചെയ്യുകയായിരുന്നു. പിന്നെ ഒരു നിർബന്ധമുണ്ടായത് ഈ കഥാപാത്രത്തെ മറ്റാരുമായി താരതമ്യം ചെയ്യരുതെന്നാണ്. പ്രത്യേകിച്ച് മമ്മൂക്ക ആയത് കൊണ്ട്. അത് നമ്മൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. സിനിമ കാണുമ്പോ ഒരാളെ മാത്രമായല്ല. പലരെയും സങ്കൽപ്പിക്കാം. ഒരിക്കലും ഒരു പക്ഷത്തിന്റെ മാത്രം സിനിമയല്ല വൺ എന്നും സംവിധായകൻ പറയുന്നു.

Advertisement