മിനിസ്‌ക്രിൻ അവതാരകയായെത്തി ഇപ്പോൾ അഭിനേത്രിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയായും മാറാൻ അശ്വതിക്ക് കഴിഞ്ഞു.
തിരക്കുകൾക്കിടയും സോഷ്യൽ മീഡിയകളിലും സജീവമാണ് അശ്വതി. തന്റെ ഓരോ വിശേഷങ്ങളും കുറിപ്പുകളും ചിത്രങ്ങളും അശ്വതി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അശ്വതി പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും നിമിഷ നേരങ്ങൾ കൊണ്ട് വൈറൽ ആകാറുമുണ്ട്.
ഇപ്പോൾ ഫ്‌ലവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ അഭിനയിച്ച് വരികയാണ് നടി. അത സമയം കഴിഞ്ഞ ദിവസം പതിനാല് വയസുകാരനായ സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയ ഗ്രാഫിക് ഡസൈനറായ അപർണയുടെ വീഡിയോ പങ്കുവെച്ച് അശ്വതി കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
മഴയത്ത് ലിഫ്റ്റ് നൽകിയ വിദ്യാർത്ഥിയിൽ നിന്നും കേട്ട അശ്ലീല പരാമർശത്തിന്റെ ഞെട്ടലിൽ ആയിരുന്നു അപർണ പങ്കുവെച്ച വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ പങ്കുവെച്ച് അശ്വതി കുറിച്ചതിങ്ങനെ:
പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ഒരു ഞെട്ടലും തോന്നുന്നില്ല. അശ്വതിയുടെ ഈ കുറിപ്പിന് താഴെ കമന്റുകളുമായി നിരവധി പേർ എത്തുന്നുണ്ട്.
ഇതിൽ ഒരാളുടെ കമന്റ് പ്ലസ്ടു ആകുമ്പോൾ അവർ പ്രായപൂർത്തി ആവുമല്ലോ എന്നായിരുന്നു. ഇതിന് അശ്വതി മറുപടിയും കൊടുത്തിട്ടുണ്ട്. പ്രായപൂർത്തി ആയാൽ ആരോടും അനാവശ്യം പറയാം എന്നാണോ? മുതിർന്ന സ്ത്രീകളോട് ചെറിയ കുട്ടികൾ ഇങ്ങനെ സംസാരിക്കുമ്പോൾ അവർക്കുണ്ടാവുന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ് പോസ്റ്റ്.
ആ ഒരു മഴ മുതൽ ഇങ്ങനെ മിസ് ബിഹേവ് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് എന്ന് അശ്വതി മറുപടി നൽകി.