മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തി ഏഷ്യാനെറ്റ് പ്രോഗ്രാം ബിഗ് ബോസ് ആദ്യ വേർഷൻ വമ്പൻ ജനപ്രീതി ആയിരുന്നു നേടിയത്. അത് കൊണ്ട് തന്നെ ബിഗ് ബോസ് 2 ന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
ബിഗ് ബോസ് 2 തുടങ്ങിയതോടെ പ്രേക്ഷകരുടെ സ്വീകരണമുറിയു ആവേശത്തിലാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കോണ്ടെസ്റ്റന്റ്‌സ് ആണ് ഇത്തവണ എത്തിയിരിക്കുന്നത്. ബിഗ് ബോസ്സിന്റെ ആദ്യ ദിവസം അതിമനോഹരമായി ഏറെ സന്തോഷത്തോടെയായിരുന്നു കടന്നു പോയത്.
പരിചയപ്പെടലും ക്യാപ്റ്റൻ തിരഞ്ഞെടുപ്പും പാട്ടും ഡാൻസുമായി ഗംഭീരമാക്കുകയായിരുന്നു. രസകരമായ ഗൈയിമുകളും ടാക്കുകളുമാണ് മത്സരാർഥികൾക്കായി ബിഗ്‌ബോസ് ഒരുക്കിയിട്ടുളളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വികാരഭരിതയാകുന്ന വീണ നായരെയാണ്.
ബിഗ് ബോസ് നൽകിയ ഒരു ടാസ്‌ക്കാണ് താരത്തിന്റേയും മറ്റ് അംഗങ്ങളുടേയും കണ്ണിൽ ഈറൻ അണിയിപ്പിച്ചത്. മത്സരാർഥികളുടെ ജീവിത അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ഭർത്താവിനു പോലും അറിയാത്ത ഒരു രഹസ്യം വീണ നായർ വെളിപ്പെടുത്തിയത്. അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതു പുറത്തു വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഷോയ്ക്കായി കാത്തിരിക്കുന്നത്.