നാൽപ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ ഒരു താര സൂര്യൻ ആയി തിളങ്ങുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. സൂപ്പർതാരം ആണെങ്കിലും മലയാളി കുടുംബങ്ങൾക്ക് മോഹൻലാൽ എന്ന അവരുടെ സ്വന്തം ലാലേട്ടൻ ഒരു കാമുകനും മകനും ചേട്ടനും അനുജനും ഒക്കെയാണ്.
അത്രമാത്രം ഓരോ മലയാളിയും സിനിമാ പ്രേമികളും ഈ നടനെ സ്നേഹിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള നടനും മോഹൻലാൽ ആണെന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടുന്ന വലിയ വിജയങ്ങളും ചരിത്ര വിജയങ്ങളും നമ്മുക്ക് കാണിച്ചു തരുന്നു.
ഒരിക്കൽ സംവിധായകൻ ഫാസിൽ പറഞ്ഞിട്ടുണ്ട്, ഷൂട്ടിങ്ങിനു ചെല്ലുന്ന വീടുകളിലെ അമ്മമാർ ഇപ്പോഴും ചോദിക്കുന്നതു മോഹൻലാലിനെ കുറിച്ചാണെന്ന്. അവർക്കു മോഹൻലാൽ മോൻലാൽ ആണെന്നും ഫാസിൽ പറയുന്നു. അടുത്തിടെ ഒരു ടിവി പരിപാടിയിൽ മോഹൻലാൽ ആരാധികയായ വീട്ടമ്മ ലാലേട്ടനോട് ചോദിച്ച ചോദ്യം തിരശീലയിൽ മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട അമ്മ വേഷം ഏതാണ് എന്നതാണ്.
ഒട്ടേറെ ചിത്രങ്ങളിൽ ഒട്ടേറെ അമ്മമാരുടെ മകൻ ആയി അഭിനയിച്ചിട്ടുള്ള മോഹൻലാൽ പറയുന്നത് എല്ലാ അമ്മമാരോടും തനിക്കു സ്നേഹമാണ് എന്നാണ്. എല്ലാവരെയും ഒരുപോലെ ഇഷ്ടമെങ്കിലും പെട്ടെന്ന് മനസ്സിലേക്ക് കടന്നു വരുന്നതും, ഒരുപാട് പ്രേക്ഷകർ സംസാരിച്ചു കണ്ടിട്ടുള്ളതും കിരീടം എന്ന സിനിമയിലെ അമ്മയെ കുറിച്ചാണ് എന്ന് മോഹൻലാൽ പറയുന്നു.
ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിൽ മോഹൻലാൽ കഥാപാത്രമായ സേതുമാധവന്റെ അമ്മ ആയി എത്തിയത് കവിയൂർ പൊന്നമ്മ ആണ്. ഓൺസ്‌ക്രീനിൽ ഏറ്റവും കൂടുതൽ തവണ മോഹൻലാലിന്റെ അമ്മ ആയി അഭിനയിച്ചതും കവിയൂർ പൊന്നമ്മ ആണ്.
മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച അമ്മ മകൻ ജോഡി ആയാണ് കവിയൂർ പൊന്നമ്മ മോഹൻലാൽ ടീമിനെ കുറിച്ച് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. ജീവിതത്തിലും തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് പൊന്നമ്മ ചേച്ചി എന്നും മോഹൻലാൽ പറഞ്ഞിട്ടുണ്ട്.
Also Read
കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..