ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെ കുറിച്ച് നടനും എംഎൽയുമായ കെബി ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സൂപ്പർതാരം പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിന് ഒപ്പമുള്ള ഷൂട്ടിങ് അനുഭവവും പങ്കുവെച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.
പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കലാസംവിധായകൻ സാബു സിറിളിന് ഒപ്പം പോയപ്പോൾ അകലെ നിന്ന് പോലും ആരും തന്നെ കാണരുത് എന്ന മനോഭാവത്തിലാണ് പ്രഭാസ് പെരുമാറിയത് എന്നാണ് ഗണേശ് കുമാർ പറഞ്ഞത്. മരക്കാർ സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന സംഭവത്തെ കുറിച്ചാണ് ഗണേശ് കുമാർ പറഞ്ഞത്.
സിനിമയിൽ ഹിന്ദിയിലേയും തമിഴിലേയുമൊക്കെ നടന്മാരുണ്ടല്ലോ സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്. ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിന്റെ പുറത്ത് പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്.
ഇത് കാണുന്ന അന്യഭാഷ നടന്മാർക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്. ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി.
അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു. മകൻ പ്രഭാസിനെ കാണണെമെന്ന വലിയ ആഗ്രഹത്തോടെ സെറ്റിൽ വന്നതിനെ കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ചും ഗണേശ് കുമാർ പറഞ്ഞു. ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഷൂട്ടിങ് നടക്കുകയാണ്.
പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിളിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ട് പോലും അയാൾ കാണാൻ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്.
മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിങ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാൽ ഗണേശ് കുമാർ പറഞ്ഞു.