കാമുകനല്ല അത് ഭർത്താവാണ്, അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി; പ്രവീണിനെ താൻ വിവാഹം കഴിച്ചെന്ന് നടി, അപ്പോൾ ആദ്യ ഭർത്താവ് എവിടെയെന്ന് ആരാധകർ

203

മലയാളം ടെലിവിഷൻ പ്രേക്ഷകരുട പ്രിയപ്പെട്ട നടിയായിരുന്നു അർച്ചന സുശീലൻ. വർഷങ്ങളായി സീരിയൽ രംഗത്ത് ഉള്ള അർച്ചന വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അർച്ചന സുശീലൻ.

സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രം അർച്ചനയ്ക്ക് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും അർച്ചന പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ ആയിരുന്നു അവസാനമായി അർച്ചന അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

Advertisements

കഴിഞ്ഞ കുറേ നാളുകളായി നടി രണ്ടാമതും വിവാഹിതയാവുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. ആൺസുഹൃത്തിന് ഒപ്പമുള്ള അർച്ചനയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഡിസംബർ ഏഴിന് നടി വിവാഹിതയാവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് താരം ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായതോടെ അർച്ചനയുടെ വിവാഹക്കാര്യം വീണ്ടും ചർച്ചയായി.

Also Read
നിതിൻ രഞ്ജി പണിക്കറുടെ അടുത്ത ചിത്രത്തിൽ നായകൻ മോഹൻലാൽ, വെളിപ്പെടുത്തലുമായി കാവൽ നായകൻ സുരേഷ് ഗോപി

ഒടുവിൽ ആരാധകരും സഹപ്രവർത്തകരുമൊക്കെ കാത്തിരുന്നത് പോലെ ആ സന്തോഷ വാർത്ത അറിയിച്ച് അർച്ചന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷങ്ങൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് നടി പങ്കുവെച്ചത്.

ഒപ്പം വിവാഹിതയായതിനെ കുറിച്ചും നടി പറയുന്നു. ഇതിന് താഴെ മുൻനാത്തൂനായ ആര്യ അടക്കം നിരവധി പേരാണ് താരദമ്പതിമാർക്ക് ആശംസ അറിയിച്ചത്. പ്രവീൺ നായരെ ഞാൻ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്.

വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകൽപന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. എന്നുമാണ് അർച്ചന പറയുന്നത്. വിവാഹ വേഷത്തിൽ പ്രവീണിനൊപ്പം ഇരിക്കുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. പിന്നാലെ വധുവരന്മാരെ എടുത്തുയർത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അർച്ചന പോസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയിൽ വെച്ച് നടത്തിയതിനാൽ ഫ്ളാറ്റിനുള്ളിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നാണ് വ്യക്തമാവുന്നത്. വരും ദിവസങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിശേഷങ്ങൾ നടി തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്. അതേ സമയം അർച്ചനയുടെ സഹോദരന്റെ ഭാര്യ ആയിരുന്ന നടി ആര്യയും നാത്തൂന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവളേ, കണ്ണ് തട്ടാതെ ഇരിക്കട്ടേ.. എന്നുമാണ് അർച്ചനയുടെ പോസ്റ്റിന് താഴെയുള്ള കമന്റിൽ ആര്യ പറയുന്നത്. സാധിക വേണുഗോപാൽ, വീണ നായർ, തുടങ്ങിയവരും താരദമ്പതിമാർക്കുള്ള ആശംസ അറിയിച്ചു. അർച്ചനയുടെ വിവാഹ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സീരിയൽ നടൻ ദീപൻ മുരളി ആശംസ അറിയിച്ചത്.

Also Read
മണിക്കൂറുകൾക്കകം പറഞ്ഞ വാക്ക് പാലിച്ച് എംഎ യൂസഫലി, ആമിനുമ്മയുടെ ബാങ്കിലെ കുടിശിക മുഴുവൻ അടച്ചു, ജപ്തി ഒഴിവായി വീട് തിരികെ കിട്ടി: മനം നിറഞ്ഞ് ആമിന ഉമ്മ

സീരിയലിൽ നിന്നൊക്കെ മാറി അർച്ചന ഇതെവിടെ പോവുകയാണെന്ന് ചോദിച്ചവർക്ക് മുന്നിലേക്കാണ് പ്രിയതമനുമൊപ്പമുള്ള ഫോട്ടോയുമായി നടി എത്തിയത്. അമേരിക്കയിൽ നിന്നുമുള്ള യാത്രകൾക്കിടയിലെ ചിത്രങ്ങളിൽ തന്റെ കാമുകനാണെന്ന് നടി സൂചിപ്പിച്ചു. ഇതോടെ നടി അമേരിക്കയിൽ സ്ഥിരതാമസമാക്കിയോ എന്ന ചോദ്യങ്ങളും ഉയർന്ന് വന്നു.

വിവാഹം കഴിഞ്ഞതോട് കൂടി നടി അവിടെ തന്നെ കഴിയുമോ അതോ അഭിനയത്തിലേക്ക് സജീവമാവുമോ എന്നൊക്കെ കാത്തിരുന്ന് കാണണം. വിവാഹത്തെ കുറിച്ച് കൂടുതലായി അർച്ചനയോ നടിയുടെ കുടുംബമോ ഒന്നും പ്രതികരിച്ചിട്ടില്ല. അതേ സമയം നടിയുടെ ആദ്യ ഭർത്താവിനെ കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആൾ എവിടെ ബന്ധം വേർപെടുത്തിയിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്.

Advertisement