വിവാഹ ശേഷം ഭർത്താവിന് ഒപ്പം ആദ്യ നൈറ്റ് ഡ്രൈവിന് പോയ ആലീസിന് കിട്ടിയത് എട്ടിയത് പണി

134

മലയാളികലുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ തുടക്കം. തുടർന്ന് കസ്തൂരിമാൻ, സ്ത്രീപദം എന്നീ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അടുത്തിടെയാണ് ആലീസ് ക്രിസ്റ്റി വിവാഹിതയായത്. സജിനാണ് ആലീസിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്.

Advertisements

നവംബർ 18ന് ആയിരുന്നു സജിനും ആലീസും വിവാഹിതരായത്. കോമൺ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയകളിലൂടെയടക്കം താരം പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷവും നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ലോകത്ത് ഇരുവരും പങ്കുവെച്ചിരുന്നു. വിവാഹ വിശേഷങ്ങൾ പങ്കുവെയ്ക്കാനായി ആലീസ് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

ഇപ്പോൾ ആദ്യമായി നൈറ്റ് ഡ്രൈവിന് പോയപ്പോൾ കിട്ടിയ പണിയെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ആലീസിന്റെ വീഡിയോയാണ് വൈറൽ ആയി മാറിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആദ്യമായി തന്നെ നൈറ്റ് ഡ്രൈവിന് കൊണ്ടു പോകാം എന്ന് പറഞ്ഞ ഭർത്താവ് ജംങ്ഷനിൽ നിന്ന് വണ്ടി തള്ളി കളിക്കുകയാണെന്ന് പറഞ്ഞാണ് ആലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നീ വണ്ടിയിൽ കയറിയപ്പോഴാണ് എല്ലാ പ്രശ്‌നവും എന്ന് സജിൻ പറയുന്നതും വീഡിയോയിലുണ്ട്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. സഹതാപ കമന്റുകളും ചിരികമന്റുകളുമാണ് കൂടുതലും ലഭിക്കുന്നത്. ബെസ്റ്റ് നൈറ്റ് ഡ്രൈവ്, ആഞ്ഞ് തള്ള് എന്നൊക്കെയാണ് കമന്റുകൾ. നടൻ ശ്രീരാം രാമചന്ദ്രൻ അടക്കമുള്ളവർ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement